തിരുവനന്തപുരം: ഇന്ത്യയിൽ നിന്നുള്ള ബഹിരാകാശ സഞ്ചാരികളിൽ അധികവും സ്ത്രീകൾ ആകണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ഭാവിയിൽ ഇത് പ്രാവർത്തികമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. പൗർണമിക്കാവ് ക്ഷേത്രത്തിലെ വിദ്യാരംഭവുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായുള്ള പരീക്ഷണ ഘട്ടങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. മുനുഷ്യരെ സുരക്ഷിതമായി ബഹിരാകാശത്തേക്ക് എത്തിക്കുക എന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. നിലവിൽ ആദ്യയാത്രക്കായി ബഹിരാകാശ സഞ്ചാരികളെ തിരഞ്ഞെടുത്ത് പരിശീലിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വിജയദശമി ദിനത്തിൽ എന്തെങ്കിലും നേടിയിട്ടുള്ള ഗുരുക്കന്മാരാണ് കുട്ടികൾക്ക് അറിവ് പകരേണ്ടത്. ഇതിനാൽ തന്നെ അറിവ് പകരുവാൻ സാധിക്കുന്നത് അനുഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കി. ക്ഷേത്ര ദർശനം പൂർത്തിയാക്കിയ ശേഷം 30 മിനിറ്റോളം കുഞ്ഞുങ്ങളുമൊത്ത് ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.
Discussion about this post