തൊടുപുഴ: ഇടുക്കി ജില്ലയിലെ പോലീസില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പെരുകുന്നു. തീവ്രവാദ ബന്ധം അടക്കം സംശയിക്കുന്ന പ്രശ്നത്തില്‍ തൊടുപുഴ ഡിവൈഎസ്പിയുടെ കീഴിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം പുരോഗമിക്കുന്നു.
ഗുരുതരമായ വിവാദങ്ങള്‍ തുടരുമ്പോഴും കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് പരാതി.
സംഭവത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ അന്വേഷണത്തിന് പുറമെ തീവ്രവാദ ബന്ധം അന്വേഷിക്കുന്ന ഏജന്‍സികളും വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. കാഞ്ഞാര്‍ പള്ളിയുടെ നേതൃത്വത്തില്‍ നടന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തതും അവധിയെടുത്ത് ഇസ്രായേലിലേക്ക് ടൂര്‍ പോകാന്‍ ശ്രമിച്ചതുമാണ് അന്വേഷണ പരിധിയിലുള്ളത്. ഇസ്രായേലിന് പോകാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷ നല്കിയിരുന്നു. ഇത് തള്ളിയതോടെ കാഷ്വല്‍ ലീവെടുത്ത് നാടുവിടുകയായിരുന്നു.
മലപ്പുറം ഏജന്‍സിയുടെ നേതൃത്വത്തിലാണ് ടൂര്‍ സംഘടിപ്പിച്ചത്. കൊല്ലത്തുള്ള ഏജന്റാണ് പോലീസുകാരനെ യാത്രയില്‍ ചേര്‍ത്തത്. കൂടെ പോയവരില്‍ ഒരാള്‍ മുങ്ങിയതോടെ ജോര്‍ദാനില്‍ എത്തിയ സംഘം മടങ്ങി. കഴിഞ്ഞ ജൂണിലായിരുന്നു സംഭവം. പോലീസുദ്യോഗസ്ഥന്‍ അവധിയെടുത്ത ദിവസം കഴിഞ്ഞാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. സംഭവത്തില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. ഉദ്യോഗസ്ഥന്‍ മൊഴി മാറ്റി നല്കുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ വലയ്‌ക്കുകയാണ്.
ഇതിനൊപ്പം മറ്റൊരു ഉദ്യോഗസ്ഥന്‍ അടുത്തിടെ കാഞ്ഞാര്‍ പള്ളിയില്‍ നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്തു. ഇയാള്‍ക്കെതിരേയും അന്വേഷണം തുടരുകയാണ്. പോലീസ് അസോസിയേഷന്‍ ഇടപെട്ട് ഈ രണ്ട് സംഭവവും ലഘൂകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇതോടെ അന്വേഷണം മന്ദഗതിയിലായി.
പോലീസ് സേനയുടെ അച്ചടക്കത്തേയും ഒത്തൊരുമയേയും ബാധിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ ജില്ലയില്‍ ,പ്രത്യേകിച്ച് ലോ റേഞ്ചിലെ ഒരു സ്റ്റേഷന്‍ മാത്രം കേന്ദ്രീകരിച്ച് പെരുകുകയാണ്. കുറ്റം തെളിഞ്ഞാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്കുന്ന വിവരം. ഇത്തരത്തില്‍ സര്‍ക്കാര്‍ അനുമതി പോലും തേടാതെ വിദേശത്ത് പോയി മടങ്ങി വരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിരവധിയാണ്. ഇവരുടെ യാത്ര എന്തിനെന്ന് അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൈമാറിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 2022ല്‍ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥനെ പിരിച്ച് വിട്ടിരുന്നു. പോലീസിന്റെ ഔദ്യോഗിക റിക്കാര്‍ഡുകളാണ് ഇയാള്‍ ചോര്‍ത്തി നല്കിയത്. പിന്നാലെ മൂന്നാറിലും സമാനമായ രീതിയിലുള്ള പ്രശ്നം റിപ്പോര്‍ട്ട് ചെയ്തതിന് തുടര്‍ന്ന് പോലീസുദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വിശദമായ അന്വേഷണത്തില്‍ പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല.
Discussion about this post