രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിര്‍ന്ന പ്രചാരകൻ ശ്രീ. ആര് ഹരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്രമന്ത്രി വി. മുരളീധരൻ. ആര്‍എസ്എസിന് കേരളത്തിൽ വേരോട്ടം ഉണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിത്വമാണ് വിട പറയുന്നത്. ഏഴര പതിറ്റാണ്ടിലധികം നീണ്ട അദ്ദേഹത്തിന്റെ സംഘ പ്രവർത്തനം എക്കാലവും ഓർമ്മിക്കപ്പെടുമെന്നും അനുശോചന സന്ദേശത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു.
ആര്‍എസ്എസിന്റെ കേരളത്തിലെ ബൗദ്ധിക മുഖമായിരുന്നു ശ്രീ. ആര് ഹരി. എഴുത്തുകാരൻ, സാമൂഹ്യ പ്രവര്ത്തകൻ, പ്രഭാഷകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം പൊതുമണ്ഡലത്തിൽ നടത്തിയ ഇടപെടലുകൾ സമാനതകൾ ഇല്ലാത്തതാണ്. സംഘടനാപരമായും വ്യക്തിപരമായും വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്നും വി. മുരളീധരൻ അനുസ്മരിച്ചു.
Discussion about this post