പാലക്കാട്: രാജ്യത്ത് ജാതിയുടെ പേരില്‍ തീവ്രപ്രചാരണം നടത്തി രാഷ്ട്രീയമായി ഉപയോഗിക്കുന്ന പ്രവണത അപകടകരമായ സ്ഥിതിവിശേഷം ഉണ്ടാക്കുമെന്ന് മഞ്ഞപ്ര എഴുത്തച്ഛന്‍ ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.പി.ടി.ശ്രീകുമാര്‍ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.പരമേശ്വരന്‍ രചിച്ച ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍ എന്ന പുസ്തകത്തിന്റെ ഒമ്പതാമത് പതിപ്പ് ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതീയത ഇല്ലാതാക്കാന്‍ പല മാര്‍ഗങ്ങളുമുണ്ട് പെട്ടെന്ന് നടപ്പാക്കാന്‍ കഴിയുന്നതല്ല പലതും. സര്‍ട്ടിഫിക്കറ്റുകളില്‍ മതേതരത്വം എന്ന് രേഖപ്പെടുത്താവുന്നതാണ് അതിനുള്ള സങ്കേതിക പരിമിതികളും ഏറെയാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ഒരു കാലത്ത് രാജ്യത്ത് സംഘര്‍ഷവും മറ്റും ഉണ്ടായിരുന്നു എന്നാല്‍ ഇന്ന് അതിന് വിദ്വേഷത്തിന്റെ പേരില്‍ ഉപയോഗപ്പെടുത്തുകയാണ്. പലരും ന്യൂനപക്ഷാവകാശത്തിന്റെ പേരില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന പ്രവണതയും വര്‍ദ്ധിക്കുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ വിവേചനം വര്‍ദ്ധിക്കുന്നു. ഇതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വിചാരകേന്ദ്രം ജില്ലാ അധ്യക്ഷന്‍ എ.ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. വിചാരകേന്ദ്രം വര്‍ക്കിംഗ് പ്രസിഡന്റ് ഡോ.പി.ശങ്കരനാരായണന്‍ പുസ്തക പരിചയം നടത്തി. ബിജെപി ഇന്റലക്ച്വല്‍ സെല്‍ കണ്‍വീനര്‍ അഡ്വ.ശങ്കു.ടി.ദാസ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഗൗതം ബാബു ജോ.സെക്രട്ടറി എം.ജി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post