കൊല്ലം: പത്മവിഭൂഷണ്‍ പി.പരമേശ്വരന്‍ രചിച്ചശ്രീനാരായണഗുരുദേവന്‍ നവോത്ഥാനത്തിന്‍റെ പ്രവാചകന്‍ എന്ന ഗ്രന്ഥം പ്രൊഫ.കെ.ശശികുമാര്‍ പ്രകാശനം ചെയ്തു.കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതിഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ അദ്ധ്യക്ഷന്‍ എസ്.രാജന്‍ബാബു അദ്ധ്യക്ഷനായി.എസ്.എന്‍.ലോ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ.എസ്.ഉഷ ആദ്യപ്രതി സ്വീകരിച്ചു.കുരുക്ഷേത്രപ്രകാശന്‍ മാനേജിങ് ഡയറക്ടര്‍ കാ.ഭാ.സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി.തപസ്യ സംസ്ഥാനസമിതി അംഗം ആര്‍.അജയകുമാര്‍,ജില്ലാ സെക്രറ്ററി രവികുമാര്‍ ചേരിയില്‍ എന്നിവര്‍ സംസാരിച്ചു.















