കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ചിന്തകനും എഴുത്തുകാരനുമായ ആര്‍. ഹരിയുടെ അനുസ്മരണ സഭ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലായി ചേരും. തിരുവനന്തപുരത്ത് 12ന് വൈകിട്ട് നാലിന് വഴുതക്കാട് സുബ്രഹ്‌മണ്യം ഹാളില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സ്മൃതിഭാഷണം നടത്തും.
ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ രാമകൃഷ്ണ മിഷനിലെ സ്വാമി സ്വപ്രഭാനന്ദ, കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍, എസ്ബിഐ മുന്‍ ചീഫ് ജനറല്‍ മാനേജര്‍ ആദികേശവന്‍, ദീപാ വിനോദ്, വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി, അക്കാദമിക് ഡീന്‍ ഡോ.കെഎന്‍. മധുസൂദനന്‍പിള്ള, ആര്‍എസ്എസ് വിഭാഗ് സംഘചാലക് പ്രൊഫ.എം.എസ്. രമേശന്‍ എന്നിവര്‍ സംസാരിക്കും.
കോഴിക്കോട് തൊണ്ടയാട് ചിന്മയാഞ്ജലി ആഡിറ്റോറിയത്തില്‍ രാവിലെ 9.30ന് ചേരുന്ന പരിപാടിയില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് സി.ആര്‍. മുകുന്ദ സംസാരിക്കും. വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍ അദ്ധ്യക്ഷത വഹിക്കും.
14ന് വൈകിട്ട് 6ന് എറണാകുളം എളമക്കര ഭാസ്‌കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരുന്ന അനുസ്മരണ സഭയില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പ്രഭാഷണം നടത്തും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. നഗരേഷ് അധ്യക്ഷത വഹിക്കും. ഹരിയേട്ടന്‍ രചിച്ച ‘പരമഹംസധ്വനി’ എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്യും.
പ്രൊഫ.എം.കെ. സാനു, സ്വാമി വിവിക്താനന്ദസരസ്വതി(ചിന്മയ മിഷന്‍), സ്വാമി നന്ദാത്മജാനന്ദ(രാമകൃഷ്ണമിഷന്‍), സ്വാമി അനഘാമൃതാനന്ദ പുരി(മാതാ അമൃതാനന്ദമയി മഠം), എം.വി. ബെന്നി തുടങ്ങിയവര്‍ സംസാരിക്കും. ആര്‍എസ്എസ് മുന്‍ പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍, മുതിര്‍ന്ന പ്രചാരകന്മാരായ എം.എ. കൃഷ്ണന്‍. എസ്. സേതുമാധവന്‍ എന്നിവര്‍ പങ്കെടുക്കും.
Discussion about this post