തിരുവനന്തപുരം: ചലച്ചിത്ര നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ദേവന്റെ പാര്‍ട്ടിയായ ‘കേരള പീപ്പിള്‍സ് പാര്‍ട്ടി’ 2021 ലാണ് ബിജെപിയില്‍ ലയിച്ചത്. കെ.സുരേന്ദ്രന്‍ നയിച്ച ‘വിജയ് യാത്ര’യുടെ സമാപന വേദിയില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്.
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സ്വന്തം പാര്‍ട്ടിയെ ബി ജെ പിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചത്. കേരളം എന്ത് കൊണ്ട് അവികസിതമായി നിലകൊളുന്നു എന്ന് വ്യക്തമായപ്പോഴാണ് കേരള പീപ്പിള്‍സ് പാര്‍ട്ടി രൂപീകരീച്ചതെന്ന് ബി ജെ പിയുമായി ലയിക്കവെ താരം പറഞ്ഞിരുന്നു.










![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post