തിരുവനന്തപുരം: പണ്ഡിതനും ദാര്‍ശനികനും ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനുമായിരുന്ന നടരാജ ഗുരു സ്ഥാപിച്ച നാരായണ ഗുരുകുലത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം വിചാരസന്ധ്യ സംഘടിപ്പിക്കും.
‘നാരായണ ഗുരുകുല ശതാബ്ദിയും നടരാജ ഗുരുവിന്റെ ദൗത്യവും’ എന്നവിഷയത്തില്‍ ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് സംസ്കൃതി ഭവനില്‍ നടക്കുന്ന പരിപാടിയില്‍ നാരായണ ഗുരുകുലം അധ്യക്ഷന്‍ ഗുരു മുനി നാരായണ പ്രസാദ്, ആര്. സഞ്ജയന്, ഡോ. പി കെ സാബു, ഡോ. ബി. സുഗീത എന്നിവര്‍ പങ്കെടുക്കും
Discussion about this post