കൊട്ടാരക്കര: കഥകളി കലാകാരി കൊട്ടാരക്കര ഭദ്ര(76) അന്തരിച്ചു. 35 വർഷമായി കഥകളി രംഗത്ത് സ്ത്രീസാന്നിധ്യമായ കൊട്ടാരക്കര ഭദ്ര ഇതിനകം പതിനായിരത്തിലധികം വേദികളിൽ വേഷമിട്ടു. കോട്ടാത്തല പത്തടി ജംഗ്ഷനിൽ ഗൗരി ഗോവിന്ദത്തിൽ ഗോപാലകൃഷ്ണന്റെ ഭാര്യയാണ്. മാതൃഭൂമി കൊല്ലം യൂണീറ്റ് പരസ്യ മാനേജർ ഗണേഷ് മകനും രശ്മി മരുമകളുമാണ്. സാംസ്‌കാരിക വകുപ്പിന്റെ കഥകളി അവാർഡ്, സതിവർമ്മ സ്മാരക പുരസ്‌കാരം, കൊട്ടാരക്കര ശ്രീധരൻനായർ പുരസ്‌കാരം, അഖിലകേരള പുരാണ പാരായണ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. സംസ്‍കാരം ഇന്ന് 12 ന് വീട്ടുവളപ്പിൽ.













