VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്‌ട്രീയവല്‍ക്കരണം അവസാനിപ്പിക്കണം: ഭാരതീയ വിചാര കേന്ദ്രം

VSK Desk by VSK Desk
11 January, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്‌ട്രീയവല്‍ക്കരണം അവസാനിപ്പിക്കണമെന്ന ഭാരതീയവിചാരകേന്ദ്രം സംസ്ഥാനസമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അമിതമായ രാഷ്‌ട്രീയവല്‍ക്കരണം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തി. വിദ്യാഭ്യാസമേഖലയിലെ സമസ്തരംഗത്തും രാഷ്‌ട്രീയ ഇടപെടല്‍ പ്രകടമാണ്. നയരൂപീകരണത്തിന്‍മേലുള്ള രാഷ്‌ട്രീയ ഇടപെടല്‍കാരണം വിദ്യാര്‍ത്ഥികള്‍ മൂല്യങ്ങളില്‍നിന്നും അകലുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്.

അറബി ഭാഷാപഠനം, ഇസ്ലാമിക് ഹിസ്റ്ററി തുടങ്ങിയ വിഷയങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും തദ്ദേശിയ സംസ്‌കാര പഠനത്തെ തിരസ്‌കരിക്കുകയും ചെയ്യുന്നു. ഈ കാര്യത്തിലുള്ള വിവേചനം വ്യത്യസ്ത പാഠ്യപദ്ധതികളില്‍ പ്രകടമാണ്. വൈസ്ചാന്‍സലര്‍ ഉള്‍പ്പെടെയുള്ള ഉന്നതതല തസ്തികകളിലെ നിയമനങ്ങളില്‍ തെളിയുന്ന സങ്കുചിത രാഷ്‌ട്രീയ താല്‍പര്യവും സ്വജനപക്ഷപാതവും ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ നിയമനം സുപ്രീംകോടതി റദ്ദ് ചെയ്ത നടപടി ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥി രാഷ്‌ട്രീയം, ഉന്നതവിദ്യാഭ്യാസ മേഖലയിലെ കക്ഷിരാഷ്‌ട്രീയത്തിന്റെ ഉപകരണമായി മാറിക്കൊണ്ടിരിക്കുന്നു. ചില വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ തങ്ങളുടെ രാഷ്‌ട്രീയ മേലാളന്മാരുടെ പിന്തുണയോട് കൂടി നടത്തുന്ന സമരരീതി സാമാന്യമര്യാദയ്‌ക്കു നിരക്കാത്തതും മാനവിക മൂല്യങ്ങളുടെ അതിരുകള്‍ ലംഘിക്കുന്നതുമാണ്. വിരമിക്കുന്ന അധ്യാപകര്‍ക്ക് ചിതയൊരുക്കി യാത്ര അയക്കുന്നതും പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്നതിലുമെല്ലാം ഇത് വ്യക്തമാക്കുന്നുണ്ട്.

വിദ്യാര്‍ത്ഥി സമരങ്ങളുടെ മറവില്‍ നടക്കുന്ന ഇത്തരം രാഷ്‌ട്രീയ ആഭാസവും അക്രമമവും ഉയര്‍ത്തുന്ന വെല്ലുവിളി വളരെ വലുതാണ്. ഭരണകൂടത്തിന്റെ പിന്തുണയോടുകൂടി നടത്തുന്ന ഈ അക്രമങ്ങള്‍ ദുഖകരമാണ്. വിദ്യാഭ്യാസമേഖലയിലെ പൊതുതാല്‍പര്യത്തെ മുന്‍ നിര്‍ത്തി ഈ നെറികെട്ട അവസ്ഥക്കു മാറ്റം വരുത്തുന്നതിന് സര്‍ക്കാരും മറ്റ് ബന്ധപ്പെട്ടവരും സ്വയം തയ്യാറാവണമെന്നും പ്രമേയത്തില്‍ പറയുന്നു. വിദ്യാഭ്യാസ മേഖലയിലെ മൂല്യത്തകര്‍ച്ചയ്‌ക്കു വിരാമമിടാനും സര്‍വ്വകലാശാലകളുടെ സ്വയം ഭരണം ഉറപ്പുവരുത്താനും കര്‍ക്കശമായ മാര്‍ഗ്ഗനിര്‍ദേശങ്ങളിലൂടെ ഉചിതമായ ഇടപെടല്‍ കേന്ദ്രവിദ്യാഭ്യാസ ഏജന്‍സികളില്‍ നിന്ന് ഉണ്ടാവണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പ്രസിഡന്റ് ഡോ.സിവി. ജയമണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനസമിതി യോഗത്തില്‍ ഡോ.എന്‍. ശിവകുമാര്‍ പ്രമേയം അവതരിപ്പിച്ചു. വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, കെ.സി.സുധീര്‍ബാബു, വി.മഹേഷ്, ഡോ.കെ.എന്‍. മധുസൂദനന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Share10
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies