രാഷ്ട്രീയ സ്വയംസേവക സംഘം കോതമംഗലം ഖണ്ഡിന്റെ പുതിയതായി നിർമിക്കുന്ന കാര്യാലയത്തിന്റെ ശിലാസ്ഥാപന കർമ്മം രാഷ്ട്രീയ സ്വയംസേവക സംഘം സീമാ ജാഗരൺ മഞ്ച് ദേശീയ സംയോജകനും മുതിർന്ന പ്രചാരകനുമായ ശ്രീ. എ ഗോപാലകൃഷ്ണൻ നിർവഹിച്ചു. തൃക്കാരിയൂർ മഹാദേവ ക്ഷേത്രത്തിനോട് ചേർന്ന് കിഴക്കേമഠത്തിൽ ശ്രീ സുദർശന കുമാർ നൽകിയ സ്ഥലത്താണ് ഖണ്ഡ് കാര്യാലയം നിർമ്മിക്കുന്നത്.
സംഘത്തിന്റെ സഹജ ഭാവമായ സമാജ സേവനത്തിനായുള്ള വിവിധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി കാര്യാലയം മാറുമെന്ന് ശിലാസ്ഥാപനത്തെ തുടർന്ന് സംസാരിക്കവെ ഗോപാലകൃഷ്ണൻജി സൂചിപ്പിച്ചു.
ജില്ലാ സംഘചാലക് ശ്രീ ഈ. വി.നാരായണൻ, ഖണ്ഡ് സംഘചാലക് ഈ. എൻ. നാരായണൻ വിഭാഗ് കാര്യകർത്താക്കളായ ശ്രീ എൻ എസ് ബാബു, ആർ. രാജേഷ്,ശ്രീനിഷ്, കെ. ജി. പ്രദീപ്,പി ജി സജീവ്, പി ആർ മധു.,
ജില്ലാ കാര്യകർത്താക്കളായ ശ്രീ ജിതിൻ രവി, ശക്തിവേൽ , മനീഷ്, കെ കെ മനോജ്,എന്നിവരും ഖണ്ഡ് കാര്യകർത്താക്കളായ സി എം ദിനൂപ്, ആർ. സന്ദീപ്, അഖിൽ,സിദ്ധാർഥ്,വി എം. ശ്യാം, കെ. എൻ ദിനിൽ
എന്നിവർ പങ്കെടുത്തു. വിവിധ ക്ഷേത്ര സംഘടനകളുടെ മുതിർന്ന കാര്യകർത്താക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post