ചെട്ടികുളങ്ങര: കൈത തെക്ക് (വാർഡ് 5) സ്വദേശിയായ ദിവ്യംഗനായ ശ്രീ പ്രസാദിനും ഭാര്യക്കും താമസ യോഗ്യമായ വീടൊരുക്കി സേവാഭാരതിയും ക്യാപ്സ് അബുദാബിയും. ശ്രീ പ്രസാദ് ഒരു കൈക്ക് സ്വാധീനം ഇല്ലാത്ത ഒരു ദിവ്യംഗനാണ്, ഭാര്യയോടൊപ്പം മേൽക്കൂര ചോർന്നൊലിച്ച്, ഭിത്തികൾ പൊട്ടി പൊളിഞ്ഞ വീട്ടിൽ കഴിഞ്ഞിരുന്ന ഇവർ, വീടിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനായി സേവാഭാരതിയെ സമീപിച്ചു . ഈ ദുരിതം അറിഞ്ഞ സേവാഭാരതി, ക്യാപ്സ് അബുദാബിയുമായി ചേർന്ന് ഇവർക്ക് വീട് അറ്റകുറ്റപ്പണി നടത്തി നല്കുകയായിരുന്നു.
കുംഭ ഭരണി നാളിൽ പണി പൂർത്തിയാക്കി, വാസയോഗ്യമായ വീട് പ്രസാദിനും കുടുംബത്തിനും പ്രവർത്തകർ കൈമാറി.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post