പുത്തൂർ: മാനസിക അസ്വാസ്ഥ്യമുള്ളവരുടെ അഭയകേന്ദ്രമായി ഐവർകാലയിൽ പ്രവർത്തിക്കുന്ന സാന്ത്വനം സേവാ കേന്ദ്രത്തിന് സഹായഹസ്തമായി കരിന്തോട്ടുവ സ്വപ്രകാശ ഗുരുകുലം . സാന്ത്വനത്തിലെ അന്തേവാസികൾക്ക് കിടക്കാനുള്ള കട്ടിൽ,മെത്ത, ഷീറ്റ് എന്നിവ ആശ്രമ മഠാധിപതി സ്വാമി ദിവാകരാനന്ദ ഭാരതിയും , മാതാജി ചിദാനന്ദനി ഭാരതിയും ചേർന്ന് സേവാകേന്ദ്രം സെക്രട്ടറി സുബ്രഹ്മണ്യന് കൈമാറി.
ഹിന്ദുധർമ്മത്തിൻ്റെ സംരക്ഷകരായി നിലനിന്ന് സമാജത്തിൽ സേവാ മനസോടെ പ്രവർത്തിക്കാൻ ഏവർക്കും കഴിയട്ടെ എന്ന് ചടങ്ങിൽ പങ്കെടുത്ത് അനുഗ്രഹിച്ച് കൊണ്ട് സ്വാമിജി പറഞ്ഞു.
സേവാട്രസ്റ്റ് മാനേജർ ഗിരീഷ് ആറ്റുവാശ്ശേരി , ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പുത്തുർ തുളസി , ബി. ശരത്ചന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
Discussion about this post