VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

റബര്‍ കൃഷി; കേന്ദ്രവിഹിതം കൂട്ടിയത് കര്‍ഷകര്‍ക്ക് സഹായകമാകും, കേന്ദ്രം അനുവദിച്ചത് 708.69 കോടി

VSK Desk by VSK Desk
29 February, 2024
in കേരളം
Share
Tweet
SendTelegram

കോട്ടയം: സ്വാഭാവിക റബര്‍ കൃഷി വികസനത്തിന് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത് ആയിരണക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസകരമാകും. 708.69 കോടിയാണ് കേന്ദ്രം അനുവദിച്ചത്.

അധികമായി അനുവദിച്ച തുക റബര്‍ കൃഷി, ഗുണമേന്മയുള്ള നടീല്‍ വസ്തുക്കളുടെ ഉത്പാദനം, ഉത്പാദനക്ഷമത വര്‍ധിപ്പിക്കല്‍, റബറുത്പാദകസംഘങ്ങളുടെ രൂപവത്കരണം, ഗവേഷണപ്രവര്‍ത്തനം, പരിശീലനം തുടങ്ങിയവയ്‌ക്ക് വേണ്ടി പ്രയോജനപ്പെടുത്തുമെന്ന് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാവര്‍ ധനാനിയ പറഞ്ഞു.

കേരളത്തിലെ അടക്കം റബര്‍ കര്‍ഷകര്‍ക്കുള്ള സാമ്പത്തികവും സാങ്കേതികവുമായ സഹായം റബ്ബര്‍ബോര്‍ഡ് തുടരും. രാജ്യത്തിനാവശ്യമായ പ്രകൃതിദത്ത റബര്‍ ഉത്പാദിപ്പിക്കുന്നതില്‍ പരമ്പരാഗത മേഖലകള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ഉപഭോഗം കൂടുന്നതിനാല്‍ നിലവിലുള്ള ഉത്പാദനം കൊണ്ട് രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയില്ല. റബറിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടുക എന്നത് രാജ്യത്തിന്റെ ലക്ഷ്യമാണ്. ഉപഭോഗം കൂടിവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ റബര്‍ ഉത്പാദിപ്പിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ രാജ്യത്തെ ‘ആത്മനിര്‍ഭര്‍’ ആക്കാന്‍ കഴിയൂവെന്നും സാവര്‍ ധനാനിയ പറഞ്ഞു.

കേരളമടക്കമുള്ള പരമ്പരാഗതമേഖലകളില്‍ 2024- 25, 2025- 26 വര്‍ഷങ്ങളില്‍ 12,000 ഹെക്ടറില്‍ റബര്‍ നടുകയാണ് ലക്ഷ്യം. അതിനുവേണ്ടി 43.50 കോടി നീക്കിവച്ചു. വര്‍ധിച്ചുവരുന്ന കൃഷിച്ചെലവുകള്‍ കണക്കിലെടുത്ത് ഹെക്ടര്‍ പ്രതിയുള്ള ധനസഹായം 25,000 രൂപയില്‍ നിന്ന് 40,000 രൂപയാക്കി. ധനസഹായം ഉയര്‍ത്തിയതിലൂടെ കൃഷിച്ചെലവുകളുടെ വലിയൊരു പങ്ക് ബോര്‍ഡ് വഹിക്കുന്നതിനാല്‍ ചെറുകിട കര്‍ഷകര്‍ക്ക് റബര്‍കൃഷി തുടരുന്നതിന് പ്രചോദനമാകും. അതോടൊപ്പം പരമ്പരാഗതമല്ലാത്ത പ്രദേശങ്ങളില്‍ ഇതേ കാലയളവില്‍ 3752 ഹെക്ടര്‍ സ്ഥലത്ത് റബര്‍ കൃഷിവ്യാപനംനടത്തുന്നതിനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. 18.76 കോടി രൂപ ഇതിനായി വകകൊള്ളിച്ചു.

ഉത്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മരങ്ങള്‍ റെയിന്‍ഗാര്‍ഡ് ചെയ്യുന്നതിനും രോഗപ്രതിരോധത്തിനും ചെറുകിടകര്‍ഷകര്‍ക്ക് ധനസഹായം നല്കും. റബര്‍ കര്‍ഷകരുടെ കൂട്ടായ്മകളുടെ ശാക്തീകരണത്തിനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്കുന്നു. സമൂഹ റബര്‍ സംസ്‌കരണശാലകള്‍ക്കും റബറുത്പാദക സംഘങ്ങള്‍ക്കും ഇതിന്റെ ഭാഗമായി ധനസഹായം ഉള്‍പ്പെടുത്തി. സമൂഹ റബര്‍ സംസ്‌കരണശാലകളുടെ നവീകരണത്തിന് 6 ലക്ഷം രൂപ വരെ നല്കും. സംഘങ്ങള്‍ക്ക് റബര്‍ പാല്‍ സംഭരണത്തിനും ഡിആര്‍സി ടെസ്റ്റിങ്ങിനുമായി പരമാവധി 40,000 രൂപ വരെ നല്കും. വാര്‍ത്താ സമ്മേളനത്തില്‍ സീനിയര്‍ റബര്‍ ബോര്‍ഡ് അംഗം കോര സി. ജോര്‍ജും പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies