കോഴിക്കോട്: കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് സസ്പെൻഷൻ. യൂണിയന്‍ ചെയര്‍മാന്‍ അഭയ കൃഷ്ണ, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അനുരാഥ് തുടങ്ങി അഞ്ച് പേരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്.
കോളേജിൽ വച്ച് അമൽ എന്ന വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. അനുരാഥിന് അമലിനോടുള്ള വ്യക്തിവിരോധമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 20 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമലിനെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കൊണ്ട് പോയാണ് മർദ്ദിച്ചത്.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post