തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സിഎഎ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ദല്‍ഹിയിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
പൗരത്വ ഭേദഗതി നിയമം കാലങ്ങള്‍ക്കു മുന്നേ നല്‍കിയ ഉറപ്പാണ്. അത് ഒരു ജനങ്ങള്‍ക്കും എതിരല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. എന്നാല്‍ ഈ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്.
നിയമഭേദഗതിയനുസരിച്ച് നിശ്ചിത കാലയളവിനുള്ളില്‍ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, പാഴ്‌സി, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കു പൗരത്വം ലഭിക്കും.
Discussion about this post