തൃപ്പൂണിത്തുറ: അമൃതഭാരതീ വിദ്യാപീഠത്തിന്റെ സംസ്ഥാന വാര്‍ഷിക പൊതുസഭ നാളെ രാവിലെ 9.30ന് തൃപ്പൂണിത്തുറ സീതാറാം കല്യാണ മണ്ഡപത്തില്‍ നടക്കും.
അമൃതഭാരതീവിദ്യാപീഠം സംസ്ഥാന അധ്യക്ഷന്‍ ഡോ. എം.വി. നടേശന്‍ അധ്യക്ഷനാകും. ഡോ. സരിതാമഹേശ്വരന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ സംസ്‌കൃതഭാഷ പണ്ഡിതനും അമൃതഭാരതീവിദ്യാപീഠം കുലപതിയുമായ ഡോ. ജി. ഗംഗാധരന്‍ നായര്‍ അനുഗ്രഹഭാഷണം നടത്തും.
















