ചമ്പക്കുളം പുല്ലങ്ങാടി പടനായർ പൂത്തുറ വീട്ടിൽ പരേതനായ ബാലരാജൻ്റെ ഓർമ്മക്കായ് ഭാര്യ രാജമ്മ ബാലരാജനും, കുടുംബവും ദേശീയ സേവാഭാരതിക്ക് കോടികൾ വിലമതിക്കുന്ന ഭൂമിയും, ഭവനവും കൈമാറുന്ന ചടങ്ങ് ചമ്പക്കുളം പടിപുരക്കൽ ദേവീക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്നു.
വിഭാഗ് സംഘചാലക് സി പി മോഹനചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് തൊണ്ണൂറ്റി എട്ട് സെൻ്റ് ഭൂമിയുടേയും, ഭവനത്തിൻ്റേയും ആധാരം രാജമ്മ ബാലരാജൻ വിഭാഗ് സംഘചാലക് സി പി മോഹനചന്ദ്രന് കൈമാറി. ചടങ്ങിൽ ഗോകുൽ ചക്കുളത്തുകാവ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി കേരളത്തിൻ്റെ വൈസ് പ്രസിഡൻ്റ് ഡോ കൃഷ്ണൻ നമ്പൂതിരി സേവാഭാരതിയുടെ ആദരവായി ശ്രീമതി രാജമ്മക്കു മംഗളപത്രം നൽകുകയും തുടർന്ന് ചടങ്ങിൽ സേവാ സന്ദേശം നൽകി.
സേവാഭാരതി ജില്ല ജനറൽ സെക്രട്ടറി പി ശ്രീജിത്ത്, ജില്ലാ സംഘചാലക് കേണൽ റാം മോഹൻ, സേവാഭാരതി ജില്ലാ സമിതി അംഗം എം എസ്സ് മധുസുധനൻ, സംഘടന സെക്രട്ടറി എസ്സ് ജയകൃഷ്ണൻ,പി പി പ്രസാദ് എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ സേവാഭാരതി അംഗങ്ങൾ, പരിവാർ സംഘടന കാര്യകർത്താക്കൾ, സേവാഭാരതി പഞ്ചായത്തു സമിതി അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Discussion about this post