കൽപ്പറ്റ: വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുല്‍ ഗാന്ധിയേയും ഇൻഡി മുന്നണിയേയും പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ദൽഹിയിലെ കൂട്ടുകാർ ഇവിടെ ശത്രുക്കളാണ്. എന്താണിത്? അവരുടെ ഉദ്ദേശ്യം ശരിയല്ല. രാഹുലിന്റെ പ്രാധാനമന്ത്രി സ്ഥാനാർഥിത്വം ഇൻഡി മുന്നണിക്ക് സ്വീകാര്യമല്ലേ?, രാഹുൽ ഇൻഡി മുന്നണിക്ക് സ്വീകാര്യൻ അല്ലെ?ആണെങ്കിൽ വയനാട്ടിൽ തമ്മിൽ മത്സരിക്കില്ലല്ലോയെന്ന് അവര്‍ ചോദിച്ചു.
വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനെത്തിയപ്പോഴായിരുന്നു പരിഹാസം. തമിഴ്‌നാട്ടിൽ സിപിഐ, സിപിഎം, കോൺഗ്രസ്, ലീഗ് എല്ലാരും ഒരുമിച്ച് മത്സരിക്കുന്നു. കേരളത്തിൽ എതിർമുഖത്ത്. ഇവരുടെ കാര്യം ഒന്നും തിരിയുന്നില്ല. മുസ്‌ലിം ലീഗിന്റെ തൃപ്തി നേടാൻ രാഹുൽ ഇവിടെ നിലപാടിൽ വെള്ളം ചേർക്കുന്നു. രാഹുൽ ഗാന്ധിക്ക് അധികാരമോഹമാണ്.
പോപ്പുലർ ഫ്രണ്ടുമായി ബന്ധം ഉണ്ടാക്കി. കൊളളയടിയാണ് ഇവരുടെ പ്രധാന പരിപാടി. പുൽപള്ളി ബാങ്ക് കൊള്ളയടിച്ചുവെന്നും ഡിസിസി നേതാവ് ഇപ്പോഴും ജയിലിൽ അല്ലെയെന്നും സ്‌മൃതി ഇറാനി ചോദിച്ചു. സ്മൃതിയുടെ ഓരോ വാക്കും വൻ ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. സ്മൃതിയുടെ വരവ് കോൺഗ്രസിനും രാഹുലിനും വൻ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
സ്മൃതിയുടെ വരവ് കോൺഗ്രസിനെ ഭയപ്പാടിലാക്കിയെന്ന പരിഹാസവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.
Discussion about this post