തിരുവനന്തപുരം: നിരവധി മലയാള ക്ലാസിക് ചലച്ചിത്രങ്ങളുടെ നിര്‍മാതാവും ചലച്ചിത്ര അക്കാദമി മുന്‍ വൈസ്ചെയര്‍മാനും ആയിരുന്ന ഗാന്ധിമതി ബാലന് (66) അന്തരിച്ചു. കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്തനംതിട്ട ഇലന്തൂര്‍ കാപ്പില്‍ തറവാട് അംഗമായ ഗാന്ധിമതി ബാലന് വഴുതക്കാട് ആര്‍ടെക്ക് മീനാക്ഷിയിലായിരുന്നു താമസം. തിരുവനന്തപുരം പ്രവര്‍ത്തന മേഖല ആക്കിയിട്ട് 40 വര്‍ഷത്തിലേറെയായി.
ഭാര്യ: അനിത ബാലന്. മക്കള്‍: സൗമ്യ ബാലന് (ഫൗണ്ടര്‍ ഡയറക്ടര്‍ ആലിബൈ സൈബര്‍ ഫൊറന്‍സിക്സ്), അനന്ത പത്മനാഭന് (മാനേജിങ് പാര്‍ട്ണര്‍, മെഡ്റൈഡ്, ഡയറക്ടര്‍, ലോക മെഡി സിറ്റി) മരുമക്കള്‍: കെ.എം. ശ്യാം (ഡയറക്ടര്‍ ആലിബൈ സൈബര്‍ ഫൊറന്‍സിക്സ്, ഡയറക്ടര്‍ ഗാന്ധിമതി ട്രേഡിങ് ആന്റ് എക്സ്പോര്‍ട്സ്), അല്‍ക്ക നാരായണ്‍ (ഗ്രാഫിക് ഡിസൈനര്‍).
മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. നാളെ രാവിലെ 9 മണിയോടെ വഴുതക്കാട് ആര്‍ടെക് മീനാക്ഷിയിലെത്തിക്കുന്ന മൃതദേഹം രണ്ടു മണിയോടെ സിനിമാ സംഘടനകളുടെ നേതൃത്വത്തില്‍ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനം. വൈകിട്ട് 4.30 ഓടെ ശാന്തികവാടത്തില്‍ സംസ്കരിക്കും.
Discussion about this post