കൊച്ചി: കരുവന്നൂര്‍ കേസില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് നല്‍കാമെന്ന് ഇഡി അറിയിച്ചു. കരുവന്നൂര്‍ ബാങ്കിന് ഇതിനുള്ള നടപടി സ്വീകരിക്കാം.
പിഎംഎല്‍എ നിയമത്തിലെ പുതിയ ഭേദഗതിയില്‍ ഇക്കാര്യം അനുവദിക്കുന്നുണ്ട്. കൊച്ചിയിലെ പിഎംഎല്‍എ കോടതിയെയാണ് ഇഡി ഇക്കാര്യം റിയിച്ചത്.
ബാങ്കില്‍ നിക്ഷേപിച്ച 33 ലക്ഷം രൂപ മടക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആണ് ഇഡി സത്യവാംഗ്മൂലം നല്‍കിയത്. കേസില്‍ 54 പ്രതികളുടെ 108 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടും സ്വത്തുക്കളും ആണ് ഇഡി ഇതുവരെ കണ്ടുകെട്ടിയിട്ടുള്ളത്.






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post