കോഴിക്കോട്: സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും ജീവിതത്തിനും ഭീഷണിയായി ജിഹാദിസം വളരുകയാണെന്നും ഭീകരവാദികളെ സൃഷ്ടിക്കാതിരിക്കാന്‍ മതപഠനം സുതാര്യമാക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു.
ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മാറാട് ബലിദാനദിനം അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജിഹാദിസത്തിന് കീഴടങ്ങണോ വേണ്ടയോ എന്നകാര്യത്തില്‍ കൂട്ടായ തീരുമാനം എടുക്കേണ്ട സമയമാണിത്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ സമൂഹം സംഘടിതമായിരിക്കണം. മനസുകളെ ശക്തിപ്പെടുത്താനാണ് ഹിന്ദു ഐക്യവേദി രൂപംകൊണ്ടത്. സംഘടനാ പ്രവര്‍ത്തനത്തിനപ്പുറം സമാജം ഒന്നടങ്കം പ്രശ്‌ന പരിഹാരം തേടേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.
പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്‌നിപര്‍വതത്തിന് മുകളിലാണ് കേരളം. മതപഠനം ഭീകരവാദികളെ സൃഷ്ടിക്കുന്നതാണെങ്കില്‍ അതിനെപ്പറ്റി ഗൗരവമായി ചിന്തിക്കണം. മതപഠനം സുതാര്യമാകണം. കേരള സ്റ്റോറി സിനിമയില്‍ പറയുന്ന കാര്യങ്ങള്‍ ഇല്ലെന്ന് സമര്‍ത്ഥിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
അല്ലാതെ അതില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നില്ല. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നവര്‍ ഉണ്ടെങ്കില്‍ മാറാട് ഇനിയും ആവര്‍ത്തിക്കും. ഇസ്ലാമിക തീവ്രവാദത്തിനും ജിഹാദിസത്തിനും മുന്നില്‍ രാഷ്‌ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും വായ അടഞ്ഞു പോകുന്നു അവര്‍ പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ സെക്രട്ടറി വി. മഹേഷ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ടി.എന്‍. ഗോപാലന്‍ അധ്യക്ഷനായി. എം.സി. ഷാജി, സി.കെ. ഗണേഷ് ബാബു എന്നിവര്‍ സംസാരിച്ചു. എ. കരുണാകരന്‍, കെ. ഷൈബു, അഡ്വ. ബിനീഷ് ബാബു എന്നിവര്‍ സംബന്ധിച്ചു.
Discussion about this post