ചെങ്ങന്നൂര്‍: ശബരിമല തീര്‍ത്ഥാടകരെ സംബന്ധിച്ച് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത തീരുമാനമാണ് ദേവസ്വം ബോര്‍ഡ് എടുത്തിരിക്കുന്നതെന്ന് ശബരിമല അയ്യപ്പസേവാസമാജം പ്രാന്തീയ ചിന്തന്‍ ബൈഠക്ക്. 41 ദിവസം വ്രതധാരികളായി സന്നിധാനത്ത് എത്താന്‍ തയാറെടുക്കുന്ന ഭക്തര്‍ക്ക് തിരിച്ചടിയാണ് വെര്‍ച്വല്‍ ക്യൂവിലൂടെ 80000 പേര്‍ക്ക് മാത്രമെ ദര്‍ശനം നല്‍കൂ എന്ന പ്രഖ്യാപനം. തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ ബാധ്യതപ്പെട്ട ദേവസ്വം ബോര്‍ഡ് അവരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ഭക്തരുടെ അവകാശങ്ങളില്‍ കൈകടത്തലാണ്.
നിലയ്ക്കലിലും പമ്പയിലും സ്‌പോട്ട് ബുക്കിങ് സേവനം അവസാനിപ്പിക്കുന്നത് ഭക്തരോടുള്ള വെല്ലുവിളിയാണ്. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശുഷ്‌കാന്തി കാണിക്കേണ്ട ദേവസ്വം ബോര്‍ഡ് ഭക്തരുടെ എണ്ണം നിജപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമെന്നും അയ്യപ്പ സേവാ സമാജം ആവശ്യപ്പെട്ടു. ഇതില്‍ കൂടുതല്‍ തിരക്ക് അനുഭവിച്ചിരുന്ന 2018 ന് മുന്‍പുള്ള കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ ലക്ഷക്കണക്കിന് അയ്യപ്പന്മാര്‍ക്ക് ദര്‍ശന സൗഭാഗ്യം തടസം കൂടാതെ ലഭിച്ചിരുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞവര്‍ഷം നിരവധി അയ്യപ്പന്മാര്‍ക്ക് നിലയ്ക്കലിലും പമ്പയിലും പന്തളത്തും മാലയൂരി തീര്‍ത്ഥാടനം അവസാനിപ്പിക്കേണ്ടി വന്നു.
ഈ ദുര്യോഗം ഇനി ഒരിക്കലും ശബരിമല തീര്‍ത്ഥാടനകാലത്ത് ഉണ്ടാവാതിരിക്കാന്‍ തീര്‍ത്ഥാടകരുടെ ആചാര അനുഷ്ഠാനങ്ങളിലും മൗലികമായ തീര്‍ത്ഥാടന അവകാശങ്ങളിലും കൈകടത്തുന്ന ഇന്നത്തെ ദേവസ്വം ബോര്‍ഡിന്റെ നീക്കങ്ങള്‍ അവസാനിപ്പിക്കണം. തീര്‍ത്ഥാടനത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണം പിന്‍വലിക്കണം. തീരുമാനം പുനഃപരിശോധിക്കാത്ത പക്ഷം ഭക്തരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഹിന്ദു സംഘടനകളുമായി ചേര്‍ന്ന് ജനകീയ പ്രക്ഷോഭം നടത്തുമെന്നും അയ്യപ്പ സേവാ സമാജം മുന്നറിയിപ്പ് നല്‍കി.
മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരക് എസ്. സേതുമാധവന്‍, പ്രാന്ത കാര്യകാരി അംഗം എ.ആര്‍. മോഹനന്‍, അയ്യപ്പസേവാസമാജം ദേശീയ സെക്രട്ടറി ഈറോഡ് രാജന്‍, ദക്ഷിണമേഖലാ സെക്രട്ടറി എം.കെ. അരവിന്ദാക്ഷന്‍, ട്രസ്റ്റി വി.കെ. വിശ്വനാഥന്‍, സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട്, വര്‍ക്കിങ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ജനറല്‍ സെക്രട്ടറി മുരളി കൊളങ്ങാട്, ജോ.ജനറല്‍ സെക്രട്ടറി അഡ്വ.ജയന്‍ ചെറുവള്ളില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post