മാവേലിക്കര: രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ പ്രസ്ഥാനമായ ഭാരതീയ വിദ്യാനികേതന്റെ കേരള സംസ്ഥാന പ്രതിനിധി സഭ മാവേലിക്കരയില്‍ നടക്കും.
11, 12 തീയതികളില്‍ മാവേലിക്കര വിദ്യാധിരാജാ വിദ്യാപീഠം സെന്‍ട്രല്‍ ആന്‍ഡ് സൈനിക് സ്‌കൂളില്‍ നടക്കുന്ന പ്രതിനിധി സഭയില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള 350 പ്രതിനിധികള്‍ പങ്കെടുക്കും. 11ന് രാവിലെ ഒന്‍പതിന് സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ ഉദ്ഘാടനം ചെയ്യും. വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനാകും.
വിദ്യാനികേതന്‍ ദക്ഷിണ ക്ഷേത്രീയ സെക്രട്ടറി എന്‍സിടി രാജഗോപാല്‍, സംസ്ഥാന സെക്രട്ടറി ആര്‍.വി. ജയകുമാര്‍ സംസ്ഥാന സംഘടനാ സെക്രട്ടറി ആര്‍. അനീഷ്, വിദ്യാധിരാജ സ്‌കൂള്‍ മാനേജിങ് ട്രസ്റ്റി എം.എന്‍. ശശിധരന്‍ എന്നിവര്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകളില്‍ ഭാരതീയ വിദ്യാനികേതന്‍ ദേശീയ സമിതി അംഗം കാശിപതി, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ എന്നിവര്‍ പങ്കെടുക്കും.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post