പാലക്കാട്: ഭാരതത്തിന് ഒരു ഭാഷാനയം പ്രഖ്യാപിക്കണമെന്ന് വിശ്വസംസ്‌കൃത പ്രതിഷ്ഠാനം (സംസ്‌കൃത ഭാരതി) 44-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
നിയമനിര്‍മാണ സഭയില്‍ ചര്‍ച്ച നടത്തിയായിരിക്കണം അത് പ്രഖ്യാപിക്കേണ്ടത്. മാത്രമല്ല, ഗ്രാമങ്ങളിലും നഗരങ്ങളിലും ഭാഷാ പഠനകേന്ദ്രങ്ങള്‍ ഉണ്ടാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. മാതൃഭാഷയോടൊപ്പം പ്രാചീന സംസ്‌കൃതിയുടെ പ്രേരണാശക്തിയായ സംസ്‌കൃതഭാഷയ്‌ക്ക് ഭരണകൂടത്തിന്റെയും ധാര്‍മിക സ്ഥാപനങ്ങളുടെയും പിന്തുണയുണ്ടായാല്‍ ഏറെ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
സംസ്‌കൃതഭാരതി അഖിലഭാരതീയ സംഘടനാ സെക്രട്ടറി സത്യനാരായണഭട്ട് പ്രതിനിധിസഭ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ ഡോ. പി.കെ. മാധവന്‍, അഖിലഭാരതീയ സെക്രട്ടറി ഡോ. പ. നന്ദകുമാര്‍, ഡോ. വി.കെ. രാജകൃഷ്ണന്‍, ഡോ. പി.കെ. ശങ്കരനാരായണന്‍, വി.കെ രാജേഷ് എന്നിവര്‍ മാര്‍ഗദര്‍ശനം നല്കി. ജില്ലാ അധ്യക്ഷന്‍ ഡോ. എ. സ്വാമിനാഥന്‍, സ്വാഗത സംഘം അധ്യക്ഷന്‍ പ്രൊഫ കെ. ശശികുമാര്‍, സഹസംയോജകന്‍ കെ. മോഹനന്‍, ജില്ലാ സംയോജകന്‍ കിഷന്‍ ഉണ്ണി സംസാരിച്ചു. വിപുലമായ സംസ്‌കൃത സംഗമം നടത്തുവാനും 300 സംസ്‌കൃത സംഭാഷണ പരിശീലകര്‍ക്ക് പ്രശിക്ഷണം നല്കുവാനും തീരുമാനിച്ചു.
ഭാരവാഹികളായി ഡോ. പി.കെ. മാധവന്‍ (പ്രസിഡന്റ്), വി.ജെ. ശ്രീകുമാര്‍ (വൈസ് പ്രസിഡന്റ്), വി.കെ. രാജേഷ് (സെക്രട്ടറി), ടി.സി. സജീവ് കുമാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Discussion about this post