മട്ടാഞ്ചേരി: യോഗയില്‍ സവിശേഷ നേട്ടം നേടി കൊച്ചിയിലെ ആറ് കുട്ടികള്‍ 2024ലെ ഏഷ്യാഡ് മത്സര യോഗ്യത നേടി. നേപ്പാളിലെ പോക്രയില്‍ നടന്ന അന്തര്‍ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പിലാണ് സഹോദരങ്ങളടക്കം ആറ് പേര്‍ സ്വര്‍ണമെഡല്‍നേട്ടം കൊയ്തത്.
ദേശീയ മത്സരങ്ങളില്‍ രണ്ട് പ്രാവശ്യം ഒന്നാമതെത്തിയ വരാണിവര്‍. 14- 16 വിഭാഗത്തില്‍ കൊച്ചിയിലെ അനന്തേഷ് ഭട്ട്, 12-14 വിഭാഗം ആണ്‍കുട്ടികളില്‍ കൊച്ചിക്കാരായ അനഘേഷ് ഭട്ട്, ആര്‍. ശിവാനന്ദ ഷേണായ്, പെണ്‍കുട്ടികള്‍ അന്‍വിത.എസ് ഭട്ട്(തമ്മനം), 10-12 വിഭാഗം ആണ്‍കുട്ടികള്‍ നവനീത് കൃഷ്ണ എസ്.ഭട്ട്, പെണ്‍ നിഖിത പി. പൈ എന്നിവരാണ് നേപ്പാളില്‍ നടന്ന യോഗ ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേട്ടം കൊയ്തത്.
കൊച്ചി പാണ്ടിക്കുടി ആര്‍.ജി. പൈ റോഡില്‍ താമസിക്കുന്ന സഹോദരങ്ങളായ അനന്തേഷ് എന്‍. ഭട്ടും(15) അനഘേഷ് എന്‍.ഭട്ടും (14) ഡല്‍ഹിയില്‍ നടന്ന ദേശീയ യോഗചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി രണ്ടാം പ്രാവശ്യമാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്പതിലേറെ മത്സരാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. സ്വന്തം താല്പര്യത്തില്‍ തുടങ്ങി ഗുരു നന്ദകുമാര്‍ ഷേണായ് – സുരേഷ് ആലംകോട് എന്നിവര്‍ക്ക് കീഴില്‍ അഞ്ച് വര്‍ഷമായി യോഗ പരിശീലിക്കുന്നു.
കൊച്ചി ആര്‍. ജി.പൈ റോഡില്‍ നവീന്‍ ഭട്ട് – ശ്രീരേഖ ദമ്പതികളുടെ മക്കളാണിവര്‍. ജില്ലാ, സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ ഉന്നത വിജയം നേടിയാണിവര്‍. ദേശീയ യോഗാചാമ്പ്യന്‍ഷിപ്പില്‍ അര്‍ഹത നേടിയത്. സ്‌കൂള്‍ തലങ്ങളിലും സ്വകാര്യ യോഗ മത്സരങ്ങളിലും സജീവമായി പങ്കെടുക്കുന്ന അനഘോഷും അനന്തേഷും മികച്ച യോഗാ പരിശീലകരും പ്രചാരകരുമാകാനാണ് അഗ്രഹിക്കുന്നത്.
Discussion about this post