പുനലൂർ: സാംസ്ക്കാരിക മൂല്യമുള്ള കുട്ടികളെ വാർത്തെടുക്കുന്ന സംഘടനയാണ് ബാലഗോകുലമെന്നും ബാലഗോകുലത്തിലൂടെ വളർന്നു വന്ന കുഞ്ഞുങ്ങൾ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ ശോഭിച്ചിട്ടുള്ളതായും താനും അതിലൂടെ വളർന്നു വന്ന ആളാണ് എന്നും മാതാപിതാക്കളേയും ഗുരുക്കന്മാരേയും ബഹുമാനിച്ച് മാത്രമെ കുട്ടികൾ വളർന്നു വരാവൂ എങ്കിൽ മാത്രമെ സമൂഹത്തിൻ്റെ ഉന്നതിയിൽ എത്തിപ്പെടാൻ കഴിയുകയുള്ളു. ഒരിക്കലും കൂട്ടുകെട്ടുകളിൽ അകപ്പെട്ട് ലഹരിയ്ക്ക് അടിമപ്പെടാതെ തുറന്ന കണ്ണുകളോടെ ജാഗരൂകരായി ഇരിക്കേണ്ടതായിട്ടുണ്ട്. ഒരു പാട് കുട്ടികൾ ഇന്നെത്തെ കാലഘട്ടത്തിൽ ലഹരിയ്ക്ക് അടിമപ്പെട്ട് വിധ്വംസക പ്രവർത്തനങ്ങളിൽ ഇടപെട്ടു വരുന്നതായും പാമ്പുപിടിത്ത വിദഗ്ധനും, പരിസ്ഥിതി സംരക്ഷകനുമായ വാവ സുരേഷ് പറഞ്ഞു. കരവാളൂർ പ്രവാസി ഭക്തജന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരവ്’- 2024 എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കരവാളൂർപീഠിക ഭഗവതി ക്ഷേത്രത്തിൽ നടന്നുവരുന്ന ബാലഗോകുലം, വരദായിനി തിരുവാതിര സംഘാംഗങ്ങളിലെ ഉന്നത വിജയം കൈവരിച്ച നൂറിലധികംകുട്ടികൾക്ക് ആദരവും, പOനോപക രണ വിതരണവും നടന്നു.കരവാളൂർ ദേവീവിലാസം എൻ.എസ്.എസ്. ഹാളിൽ റ്റി.എസ്.ജയകുമാറിൻ്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ 36 വർഷത്തെ സേവനത്തിന് ശേഷം ക്ഷേത്രത്തിൽ നിന്നും വിരമിച്ചവാദ്യകലാകാരൻ പി.ഡി.പത്മാസനൻ, ചിത്രകാരി ജെ. ദേവന ന്ദ എന്നിവരെയും ആദരിച്ചു. വാവ സുരേഷിന്പ്രവാസി കൂട്ടായ്മയുടെ ആദരവ് കോ-ഓർഡിനേറ്റർ ബി.പ്രമോദ് കുമാർ നൽകി.ചടങ്ങിൽ രാമചന്ദ്രൻ പിള്ള ചന്ദ്രകാന്തം, പി.രാജേന്ദ്രൻ, കെ.വി.സിജു, ജി.സുരേഷ് കുമാർ, കെ.രാജീവൻ, ആർ.മുരളീധരൻ പിള്ള എന്നിവർ ആശംസകൾ നേർന്നു.ആർ.രതീഷ് സ്വാഗതവും, ശ്രീകല കൃതജ്ഞതയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും, പായസവിതരണവും നടന്നു.
Discussion about this post