കൊച്ചി: മലയാള സിനിമയ്‌ക്ക് മാടമ്പിന്റെ സംഭാവനകള്‍ മഹത്തരമെന്ന് നടനും എഴുത്തുകാരനുമായ ശ്രീനിവാസന്‍.
ദേശാടനം സിനിമയുടെ പ്രിവ്യൂ കണ്ടപ്പോള്‍ മാടമ്പിനെ നേരില്‍ക്കാണാന്‍ ആഗ്രഹിച്ചിരുന്നു. പിന്നീടൊരിക്കലും അതു സാധിച്ചില്ല. തപസ്യ കലാസാഹിത്യ വേദിയുടെ മാടമ്പ് കുഞ്ഞുകുട്ടന്‍ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.
തൃപ്പൂണിത്തുറയിലെ ശ്രീനിവാസന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് പുരസ്‌കാരം സമ്മാനിച്ചു.സംസ്ഥാന ജോ. ജന. സെക്രട്ടറി സി.സി. സുരേഷ്, സെക്രട്ടറി ടി.എസ്. നീലാംബരന്‍, സംസ്‌കാര്‍ ഭാരതി ദക്ഷിണ ക്ഷേത്രീയ പ്രമുഖ് തിരൂര്‍ രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post