നാഗ്പൂർ: രാഷ്ട്ര സേവികാ സമിതി കേരള പ്രാന്ത സഞ്ചാലികയായി ഡോ. ആര്യാദേവിയെ നാഗ്പൂരിൽ ചേർന്ന അഖില ഭാരതീയ പ്രതിനിധിസഭയിൽ തെരഞ്ഞെടുത്തു. നിലവിൽ പ്രാന്ത കാര്യവാഹിയായി പ്രവർത്തിച്ചു വരികയായിരുന്നു. അഡ്വ. ശ്രീകല കെ എൽ ആണ് പുതിയ കാര്യവാഹിക . പ്രാന്ത സഹകാര്യവാഹിക എന്ന ചുമതലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. മറ്റ് പ്രാന്ത ചുമതലകൾ: ഗ്രീഷ്മ കൃഷ്ണൻ ( ശാരീരിക് പ്രമുഖ് ), സരിത ദിനേശ് ( ബൗദ്ധിക് പ്രമുഖ് ), നീലിമ കുറുപ്പ് (സമ്പർക്ക പ്രമുഖ്), പാർവതി ജയരാജ് ( സേവാ പ്രമുഖ് ) , ദിവ്യ ശ്യാം പ്രസാദ് ( നിധി പ്രമുഖ് ), രാഗി അജിത് (പ്രചാർ പ്രമുഖ് ), സ്നിഗ്ധ ഹരി (തരുണി പ്രമുഖ് ).നാഗ്പൂർ രേശിം ഭാഗിലെ സ്മൃതി മന്ദിരത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ കാര്യകാരി മണ്ഡലും പ്രതിനിധി സഭയും ചേർന്നത്.
Discussion about this post