ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി, ഏറെ കോട്ടി ആഘോഷിച്ച് , നടപ്പാക്കിയ, നാല് വർഷ ഡിഗ്രി കോഴ്സ് FYUGP ക്ക് ക്ലാസ് എടുക്കാൻ ഗസ്റ് അദ്ധ്യാപകരെ വയ്ക്കാൻ പോലും ആകാതെ, കോളേജ്ജുകൾ; കോളെജ് അദ്ധ്യാപക സ്ഥല മാറ്റം ഇറങ്ങാത്തത് ആണ് പ്രതിസന്ധിക്ക് കാരണം. സ്ഥിര കോളേജ് അദ്ധ്യാപക സ്ഥലം മാറ്റ കരട് ഉത്തരവ് ഇറങ്ങി ഒരു മാസം ആയിട്ടും, ഫൈനൽ ട്രാൻസ്ഫർ ഓർഡർ വരാത്തത്, കാരണം, ക്ലാസ് എടുക്കേണ്ട അദ്ധ്യാപകർ അവസാന വട്ട ടൈം ടേബിൾ പോലും നിശ്ചയിക്കാൻ കഴിയാതെ ഉഴയുന്നു. ഭരണാനുകൂല അദ്ധ്യാപക സംഘടനയുടെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിൽക്കാത്തതാണ് സ്ഥലം മാറ്റ ഉത്തരവ് വൈകാൻ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥലം മാറ്റ ഡ്രാഫ്റ്റ് ഉത്തരവ്, വന്നപ്പോൾ തന്നെ വീട് ഒഴിഞ്ഞവരും ജോയിൻ ചെയ്യണ്ട സ്ഥലത്ത് വീട് വാടകക്ക് എടുത്തവരും ആയ അദ്ധ്യാപകർ പ്രതിസന്ധിയിൽ ആയി.മാത്രവുമല്ല, ഉത്തരവിൽ ഉൾപ്പെട്ടിരിക്കുന്ന അദ്ധ്യാപകരുടെ കുട്ടികളുടെ തുടർവിദ്യാഭ്യാസവും അവതാളത്തിലായിരിക്കുകയാണ്. സാധാരണ കരട് ഉത്തരവ് പ്രാബല്യത്തിൽ വന്നാൽ അതിൽ പരാതിപ്പെടാൻ 10 ദിവസത്തെ സമയം നല്കാറുണ്ട്, എന്നാൽ ഇത്തവണ അഞ്ച് ദിവസം മാത്രമാണ് സമയം അനുവദിച്ചത്. അത്രയും ധൃതിയിൽ നടപ്പിക്കാനൊരുങ്ങിയ സ്ഥലംമാറ്റമാണ് ഭരണാനുകൂല സംഘടനയുടെ സ്വാർത്ഥ താല്പര്യസംരക്ഷണത്തിനായി അനിശ്ചിതമായി വൈകിക്കുന്നത്. ട്രാൻസ്ഫർ നിയമനങ്ങൾ കാറ്റിൽ പറത്തി ഇഷ്ടക്കാരെ നിയമിക്കാനും, സംഘടനയില് ചേരാതെ നിൽക്കുന്നവരെ ഉപദ്രവിക്കാനും ഇടതു സംഘടന നടത്തുന്ന കുത്സിത ശ്രമങ്ങളെ എന്തു വിലകൊടുത്തും ചെറുത്തു തോല്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘ് ആഹ്വാനം ചെയ്തു. ഇടതു സംഘടനയിൽ നിന്നുള്ള അധ്യാപകരുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞു പോക്കും അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും ട്രാൻസ്ഫർ വൈകാൻ കാരണം ആയി ചൂണ്ടിക്കാണിക്കുന്നു. ഇതിനിടയിൽ തന്നെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ (കെ എ ടി) സർവീസ് ചട്ട വിരുദ്ധ പരാതി, സ്ഥലം മാറ്റം നടത്തുന്ന പോലുള്ള പരാതികൾ, ഗവൺമെൻ്റ് ജീവനക്കാർക്ക് സ്റ്റേ വാങ്ങാൻ പോലും പോകാൻ ആറു മാസത്തെ വിലക്ക് കൊണ്ടുവന്നത് കെ എ ടി പോലുള്ള, സ്ഥാപനങ്ങളിൽ വിശ്വാസം അർപ്പിച്ചു ജോലി ചെയ്യുന്ന കോളേജ് അദ്ധ്യാപകരുടെ ഇടയിൽ ചർച്ച ആയിട്ടുണ്ട്. ട്രാൻസ്ഫർ നിയമങ്ങൾ നോക്കാതെ ഇടതു സംഘടനാ താൽപര്യം മാത്രം നോക്കി ഇറക്കുന്ന ഓർഡറിനു എതിരെ കോടതിയെ സമീപിക്കാനും, അതിനു കൂട്ട് നിൽക്കുന്ന ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ കോടതി ചെലവ് ഉൾപെടെ ചേർത്ത്, നഷ്ടപരിഹാരം ആവശ്യപ്പെടും.
Discussion about this post