മണ്ണാര്‍ക്കാട്: സംഘ – വിശ്വഹിന്ദു പരിഷത്ത് – വിദ്യാനികേതന്‍ സംഘടനകളുടെ പതിറ്റാണ്ടുകളോളം മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്ന വി.കെ. അപ്പുക്കുട്ടിയുടെ ശതാഭിഷേകം കുണ്ടൂര്‍കുന്ന് കാവ്യാഞ്ജലി ഓഡിറ്റോറിയത്തില്‍ മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന് ധാര്‍മികമൂല്യങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞുവെന്നതാണ് അപ്പുക്കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തെന്ന് അദ്ദേഹം പറഞ്ഞു. സമാജത്തില്‍ ഇഴുകിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
വിഭാഗ് സംഘചാലക് വി.കെ. സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. കാറല്‍മണ്ണ വെള്ളിനേഴി ആര്യസമാജത്തിലെ കെ.എം. രാജന്‍ മീംമാസകിന്റെ നേതൃത്വത്തില്‍ അഗ്നിഹോത്രവും സഹസ്രനാമപാരായണവും ഉണ്ടായിരുന്നു.
വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാനാധ്യക്ഷന്‍ ഡോ. പി.കെ. മാധവന്‍, വിദ്യാനികേതന്‍ മുന്‍ സംഘടനാ സെക്രട്ടറി എ.സി. ഗോപിനാഥ്, സന്ദീപ് ജി. വാര്യര്‍, എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്‍ സംസ്ഥാനാധ്യക്ഷന്‍ കെ. ശിവദാസ്, കെ.എം. പരമേശ്വരന്‍, സക്ഷമ ജില്ലാ സെക്രട്ടറി പ്രകാശ് കുറുമാപ്പള്ളി, ഡോ. ടി.എസ്. രാമചന്ദ്രന്‍, അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, മൂകാംബിക വിദ്യാനികേതന്‍ സെക്രട്ടറി അഡ്വ. പി.എം. ജയകുമാര്‍, കെ.പി. ഹരിഹരനുണ്ണി, തപസ്യ ജില്ലാ ഉപാധ്യക്ഷന്‍ ടി.എന്‍. മുരളി, ഡോ. വി.കെ. രാജകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, ഭാര്യ വിജയലക്ഷ്മി, മക്കള്‍, മരുമക്കള്‍, പേരക്കുട്ടികള്‍, ബന്ധുമിത്രാതികള്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആദ്യകാല സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ടി.എന്‍. മുരളി രചിച്ച മംഗളപത്രം എസ്. സേതുമാധവന്‍ അപ്പുക്കുട്ടിക്ക് സമര്‍പ്പിച്ചു.
Discussion about this post