കൊട്ടാരക്കര: ബംഗ്ലാദേശിൽ ഭരണവിരുദ്ധ പ്രക്ഷോഭത്തിന്റെ മറവിൽ ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന മനുഷ്യത്വ രഹിതമായ ആക്രമണങ്ങളെ എൻ എസ് എസ് കിഴക്കേക്കര 808 ആം നമ്പർ കരയോഗം എക്സിക്യൂട്ടീവ് കമ്മിറ്റി അപലപിച്ചു. മതമൗലിക വാദികൾ നടത്തുന്ന വംശഹത്യയിൽ സാംസ്കാരിക നായകർ പുലർത്തുന്ന മൗനം ഭീതി ജനകമാണെന്ന് യോഗം അപലപിച്ചു വിലയിരുത്തി.
പ്രസിഡന്റ് ടി എൽ ഗണേഷ് അധ്യക്ഷം വഹിച്ച യോഗത്തിൽ സെക്രട്ടറി കുറുങ്ങേൽ സാജകുമാർ, ശിവകുമാർ, അനിൽകുമാർ, രമേശ്, ഗിരീഷ്ചന്ദ്ര കുമാർ, വിവേക് ഉജ്ജ്വൽ ഭാരതി, ജയകുമാർ വേടക്കുഴി ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.
Discussion about this post