തിരുവനന്തപുരം: രക്ഷാബന്ധനോടനുബന്ധിച്ച് മഹിളാ സമന്വയ വേദി പ്രവർത്തകർ രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തിൻ്റെ പത്നി രേഷ്മ ആരിഫിനും രാഖി ബന്ധിച്ചു.
സഹോദര്യത്തിൻ്റെ ഉദാത്ത മാതൃകയാണ് ഭാരതത്തിൽ നൂറ്റാണ്ടുകളായി തുടരുന്ന രക്ഷാബന്ധനെന്ന് ഗവർണർ പറഞ്ഞു.
മഹിളാ സമന്വയ വേദി സംസ്ഥാന കോർഡിനേറ്ററും ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗവുമായ അഡ്വ. ജി.അഞ്ജനാദേവി , തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ഡോ വി . സുജാത, രാഷ്ട്രസേവിക സമിതി സംസ്ഥാന സമ്പർക്ക പ്രമുഖ് നീലിമ ആർ. കുറുപ്പ്, സേവാഭാരതി ജില്ലാ സമിതിയംഗം എൻ. ജയലക്ഷ്മി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. തിരുവനന്തപുരത്ത് അൻപതിലേറെ പ്രമുഖ വനിതകൾക്ക് മഹിളാ സമന്വയവേദി രാഖി ബന്ധിച്ച് ദേശീയാഘോഷത്തിൽ ഭാഗഭാക്കായി .
Discussion about this post