പാലക്കാട്: നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ നോക്കുകുത്തിയാക്കിയ ഇടതുസര്‍ക്കാര്‍ നീക്കത്തിനെതിരെ കേരള പ്രദേശ് നിര്‍മാണ തൊഴിലാളി ഫെഡറേഷന്‍ (ബിഎംഎസ്) പ്രക്ഷോഭത്തിലേക്ക്.
30 വരെ കേരളത്തിലെ മുഴുവന്‍ താലൂക്ക് കേന്ദ്രങ്ങളിലും മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഫെഡറേഷന്‍ ജന. സെക്രട്ടറി സലിം തെന്നിലാപുരം അറിയിച്ചു. അടുത്തകാലം വരെ ഒരു പരിധിവരെ തൊഴിലാളികള്‍ക്ക് ആശ്വാസകരമായിരുന്നു ബോര്‍ഡിന്റെ പ്രവര്‍ത്തനം. എന്നാല്‍ രണ്ടാം പിണറായി അധികാരത്തില്‍ വന്നതോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനം തകര്‍ന്നു. മറ്റു സാമൂഹ്യക്ഷേമ സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായി തൊഴിലാളികള്‍ അംശദായം അടച്ച് 60 വയസ് പൂര്‍ത്തിയായി വിരമിക്കേണ്ട സമയത്ത് നല്‌കേണ്ട പെന്‍ഷന്‍ പോലും കുടിശികയാണ്.
ഒരു വര്‍ഷത്തിലധികമായി പെന്‍ഷന്‍ മുടങ്ങിയിട്ട്. മരണാനന്തര ധനസഹായവുമില്ല. അതും കുടിശികയാണ്. മറ്റു വകുപ്പുകളെ സാമ്പത്തികമായി സഹായിക്കാനുള്ള ഭദ്രത വര്‍ഷങ്ങള്‍ക്ക് മുമ്പ് ബോര്‍ഡിനുണ്ടായിരുന്നു. എന്നാലിന്ന് സ്ഥിതി മാറി. നിരാലംബരും നിത്യരോഗികളുമായ ആയിരക്കണക്കിന് തൊഴിലാളികളാണ് മരണത്തെ മുഖാമുഖം കണ്ട് ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് ഫെഡറേഷന്‍.
Discussion about this post