VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദത്തോപന്ത് ഠേംഗ്ഡിജി ഭവന് ശിലാസ്ഥാപനം; നവകാലഘട്ടത്തിന്റെ മുന്നൊരുക്കം: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

VSK Desk by VSK Desk
22 August, 2024
in കേരളം
ദത്തോപന്ത് ഠേംഗ്ഡ്ജി ഭവന്‍ ശിലാസ്ഥാപനം ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ നിര്‍വഹിക്കുന്നു

ദത്തോപന്ത് ഠേംഗ്ഡ്ജി ഭവന്‍ ശിലാസ്ഥാപനം ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്.സേതുമാധവന്‍ നിര്‍വഹിക്കുന്നു

Share
Tweet
SendTelegram

കോഴിക്കോട്: ബിഎംഎസ് സ്ഥാപകനും ചിന്തകനുമായ ദത്തോപന്ത് ഠേംഗ്ഡിജിയുടെ പേരില്‍ കോഴിക്കോട്ട് നിര്‍മ്മിക്കുന്ന തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തിന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ തറക്കല്ലിട്ടു. റയില്‍വേ സ്റ്റേഷന്‍ ജയപ്രകാശ് നാരായണന്‍ റോഡിന് സമീപത്താണ് ബിഎംഎസിന്റെ ആസ്ഥാനമന്ദിരം ഒരുങ്ങുന്നത്. ഒരു വര്‍ഷത്തിനകം ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം പൂര്‍ത്തീകരിക്കാനാവണമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിവിധ ട്രേഡ് യൂണിയനുകളില്‍ ഒരു സംഘടന എന്ന നിലയിലല്ല തൊഴിലാളികളുടെയെല്ലാം താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന സംഘടനയെന്നതാണ് ബിഎംഎസിനെക്കുറിച്ചുള്ള കാഴ്ചപ്പാട്. ഠേംഗ്ഡിജിയുടെ സ്മരണയ്ക്ക് ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് അദ്ദേഹം തുടക്കം കുറിച്ച കോഴിക്കോട്ട് തൊഴിലാളി പഠന ഗവേഷണ കേന്ദ്രം ഉയരുന്നത് അഭിമാനകരമാണെന്ന് സേതുമാധവന്‍ പറഞ്ഞു.

തുടര്‍ന്ന് കോഴിക്കോട് കേസരി ഭവനില്‍ നടന്ന സ്‌നേഹവിരുന്ന് ബിഎംഎസ് ദേശീയ സമിതി അംഗം സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. ദത്തോപന്ത് ഠേംഗ്ഡിജിയും രാ. വേണുഗോപാലും ഉള്‍പ്പെടെ ബിഎംഎസിന് ഊടുംപാവും തീര്‍ത്തവരുടെ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമാണ് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനമെന്ന് അദ്ദേഹം പറഞ്ഞു. ബിഎംഎസിന് പുതിയ കാലഘട്ടത്തിന്റെ ശിലാസ്ഥാപനം കൂടിയാണ് നടന്നത്. ആര്‍എസ്എസിന്റെ നൂറാംവാര്‍ഷികവും ബിഎംഎസിന്റെ 70ാം വാര്‍ഷികവും ആഘോഷിക്കുന്ന സമയത്ത് ഉയരുന്ന ദത്തോപന്ത് ഠേംഗ്ഡിജി ഭവന്‍-പഠനഗവേഷണ കേന്ദ്രം തൊഴിലാളി മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലാണെന്ന് അദ്ദേഹം പറഞ്ഞു.

സ്വാഗതസംഘം ചെയര്‍മാന്‍ എ.കെ.ബി. നായര്‍ അധ്യക്ഷനായി. ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത പ്രചാരക് ആ. വിനോദ്, ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എം.പി. രാജീവന്‍, മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി കെ. ഗംഗാധരന്‍, അഡ്വ.പി. മുരളീധരന്‍(കോഴിക്കോട്), അഡ്വ.പി.മുരളീധരന്‍(കാസര്‍കോട്), വി. സജേഷ്, ടി.എം. പ്രശാന്ത്, സി.പി.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ബിഎംഎസ് വിവിധ യൂണിറ്റ്, ഫെഡറേഷന്‍ ഭാരവാഹികളില്‍ നിന്ന് കാര്യാലയ സമര്‍പ്പണ നിധി സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് സ്വീകരിച്ചു. ദക്ഷിണ ക്ഷേത്രീയ സഹസംഘടനാ സെക്രട്ടറി എസ്.ദുരൈരാജ് സമാപന പ്രഭാഷണം നടത്തി.

Share
Tweet
SendShareShare

Latest from this Category

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

Load More

പുതിയ വാര്‍ത്തകള്‍

മനുഷ്യൻ ദേവനാകുന്നത് പരോപകാരത്തിലൂടെ : ഡോ. മോഹൻ ഭാഗവത്

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

ആർഎസ്എസ് മുൻ പ്രാന്ത ഘോഷ് പ്രമുഖ് സനൽകുമാർ അന്തരിച്ചു

ഗീതാമന്ത്രങ്ങൾക്കിടയിൽ വിരിഞ്ഞ കാരുണ്യം; ആശയ്ക്കും മക്കൾക്കും ഇനി സ്വന്തം തണൽ

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies