തിരുവനന്തപുരം: ബി.എം.എസ് സംസ്ഥാന കമ്മിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള അമൃതദേവി പുരസ്‌കാരം, ശ്രദ്ധേയമായ പരിസ്ഥിതി പ്രവര്‍ത്തനം നടത്തിപ്പോരുന്ന ശ്രീമന്‍ നാരായണന് ലഭിച്ചു. ഇരുപത്തി അയ്യാരത്തി ഒന്ന് രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. സെപ്റ്റംബര്‍ 8ാം തീയതി തിരുവനന്തപുരം റെയില്‍ കല്ലാണമണ്ഡപത്തില്‍ നടക്കുന്ന അവാര്‍ഡ്ദാന ചടങ്ങില്‍ ശ്രീമന്‍ നാരായണന് കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ്കുര്യന്‍ പുരസ്‌കാരം നല്‍കുമെന്ന് .ബിഎംഎസ് ദേശീയ കാര്യസമിതി അംഗം പി.ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ.അജിത്ത്, സെക്രട്ടറി സിബി വര്‍ഗീസ്, ജില്ലാസെക്രട്ടറി ജി.വി.ആനന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു
1730ല്‍ രാജസ്ഥാനിലെ ജോധ്പൂരില്‍, ഖേജഡി ഗ്രാമത്തിലെ ഖേജഡി വൃക്ഷങ്ങള്‍ മുറിക്കുന്നത് തടയാനായി അമൃതാദേവിയുടെ നേതൃത്വത്തില്‍ ഗ്രാമവാസില്‍ വൃക്ഷങ്ങളെ ആലിംഗനം ചെയ്തു നിന്നു. എന്നാല്‍ അമൃതദേവി യുള്‍പ്പെടെ 363 പേരെയും വൃക്ഷത്തോടൊപ്പം വെട്ടിവീഴ്‌ത്തുകയായിരുന്നു. ഈ സംഭവത്തെ അനുസ്മരിച്ചുകൊണ്ട് ബി.എം.എസ് അമൃതാദേവിയുടെ ബലിദാന ദിവസമായ ആഗസ്റ്റ് 28 പരിസ്ഥിതി സംരക്ഷണ ദിനമായി ആചരി ച്ചുവരികയാണ്.
ബി.എം.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ആയിരക്കണക്കിന് വൃക്ഷതൈകള്‍ നടുകയും പരിസ്ഥിതി പ്രതിഞ്ജ ചൊല്ലുകയും ചെയ്യും. കൂടാതെ അതാതു പ്രദേശത്തെ പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കുകയും ചെയ്യും. സിംഗിള്‍ യൂസ്ഡ് പ്ലാസ്റ്റിക് വിമുക്ത വീട്, അമ്മയ്‌ക്ക് ഒരു മരം നടീല്‍ മാലിന്യ ഉറവിട സംസ്‌ക്കരണം എന്നിങ്ങനെ വ്യത്യസ്ഥങ്ങളായ പരിസ്ഥിതി സംരക്ഷണ പരിപാടികളുടെ പ്രചരണവും ആചരണവും കേരളത്തില്‍ വ്യാപകമായി നടക്കും.
Discussion about this post