കൊല്ലം: ഭാരതീയ വ്യാപാരി വ്യവസായി സംഘം ഏര്‍പ്പെടുത്തിയ കുടുംബമിത്രം കുടുംബസഹായ പദ്ധതിയുടെ വിതരണം മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന് എസ്. സേതുമാധവന് നിര്‍വഹിച്ചു. ചിന്നക്കട ചെറുകിട വ്യവസായ ഹാളില്‍ ചേര്‍ന്ന പരിപാടിയില്‍ ബിവിവിഎസ് നെടുമ്പന യൂണിറ്റിലെ അംഗമായിരുന്ന പെരുമ്പുഴ എഎ ഭവനില്‍ എസ് വിജയന്റെ മരണാനന്തര സഹായനിധി കൈമാറി.
ബിവിവിഎസ് സംസ്ഥാന പ്രസിഡന്റ് അജിത്ത് കര്‍ത്താ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്ശനന്, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്ശനന്, ബിജെപി. സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, ഭാരത് കോഫീ ഹൗസ് എംഡി ജയകുമാര്‍, ബിവിവിഎസ് ജനറല്‍ സെക്രട്ടറി എസ്. സന്തോഷ്, ട്രഷറര്‍ ഹരികുമാര്‍, സെക്രട്ടറിമാരായ അഡ്വ.എസ്. വേണുഗോപാല്‍, രഘുനാഥ്, ജില്ലാ പ്രസിഡന്റ് സജന് ലാല്‍, ജനറല്‍ സെക്രട്ടറി എസ്. ജയന്, ട്രഷറര്‍ ഹരീഷ് തെക്കടം എന്നിവര്‍ സംസാരിച്ചു.
Discussion about this post