ആലുവ: ഭിന്നശേഷിക്കാരുടെ ജീവിത വികാസത്തിന് സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജന പ്പെടുത്തണമെന്ന് സക്ഷമ അഖിലേന്ത്യ വൈസ് പ്രസിഡൻ്റും നേതൃ രോഗ വിദഗ്ധനായുമായ ഡോ. ആശാ ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ദിവ്യാംഗരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ദേശീയ പ്രസ്ഥാനമായ സക്ഷമ സംഘടിപ്പിച്ച കാഴ്ച്ച സംബന്ധമായ വിഷയത്തിൽ സംസ്ഥാനതല ഏകദിന ശിൽപശാല ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആലുവ മഹാനാമി ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ സക്ഷമ എറണാകുളം ജില്ലാ പ്രസിഡൻ്റും കോർണിയ രോഗ വിദഗ്ധനുമായ ഡോ. അനിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സക്ഷമ ദക്ഷിണക്ഷേത്ര സംഘടന സെക്രട്ടറി വി.വി. പ്രദീപ്, സെൻ്റലോണ ഡയറക്ടർ സത്യശീലൻ മാസ്റ്റർ, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ ഡിസാസ്റ്റർ മാനേജ്മെൻ്റ് കൺവീനർ ജോബി തോമാസ് , കെ.ആർ. രഘുനാഥൻ മാസ്റ്റർ, ആർ.ശശികുമാർ , എൻ.ശ്രജിത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു. സക്ഷമ സംസ്ഥാന ജോ. സെക്രട്ടറി പ്രദീപ് എടത്തല , ജില്ലാ ജോ. സെക്രട്ടറി ഹരി എം.സി. , അഭിഷേക്, ആകാശ് , സംസ്ഥാന മഹിള പ്രമുഖ് അനിതാ നായകം എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം. കൃഷ്ണകുമാർ, പി.സുഭാഷ് ,സുധീർ എം.ബി., അനിൽകുമാർ. പി.എ., മിനി രാജേന്ദ്രൻ എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. ദേശീയ നേതൃദാന പക്ഷാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച കവിതാ രചന മത്സരത്തിൻ്റെ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും 100 ൽ അധികം പേർ ശില്പശാലയിൽ പങ്കെടുത്തു.
Discussion about this post