കൊട്ടിയം: രാഷ്ട്രീയ സ്വയംസേവക സംഘം കൊല്ലം മഹാനഗരത്തിലെ കൊട്ടിയം നഗർ സേവാപ്രമുഖായിരുന്ന സ്വർഗ്ഗീയ വിനോദിൻ്റെ കുടുംബത്തിന് കുടുംബ സഹായ സമിതി വാങ്ങിയ ഭൂമിയിൽ നിർമ്മിച്ച് നൽകിയ ഭവനത്തിൻ്റെ സമർപ്പണം പ്രാന്തപ്രചാരക് എസ്.സുദർശൻ നിർവ്വഹിച്ചു. പ്രാന്തീയ കാര്യകാരി സദസ്യൻ കെ.കൃഷ്ണൻകുട്ടി സേവാസന്ദേശം നൽകി.
കൊട്ടിയം നഗർ സംഘചാലക് ശ്രീ.ആർ.രാജീവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമർപ്പണ ചടങ്ങിൽ വിനോദിൻ്റെ മാതാവും സഹദർമ്മിണിയും ചേർന്ന് താക്കോൽ ഏറ്റുവാങ്ങി. പ്രാന്തീയ കാര്യകാരി സദസ്യൻ വി.മുരളിധരൻ, മഹാനഗർ കാര്യവാഹ് എസ്.സന്തോഷ്, പ്രൗഢ പ്രമുഖ് എസ്.സുഭാഷ്, നഗർ കാര്യവാഹ് സുനിത്ത് ദാസ് എന്നിവർ പങ്കെടുത്തു.













