കോട്ടയം: ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്ന് എബിവിപി കോട്ടയം വിഭാഗ് പഠനശിബിരം. കലാലയങ്ങളിലെയും സ്കൂളുകളിലെയും വിദ്യാർത്ഥികളെ ലഹരിക്കടിമപ്പെടുത്തുന്ന മാഫിയകൾക്കെതിരെ ശക്തമായ പ്രതിഷേധം തീർക്കുമെന്നും ലഹരിക്ക് ബദലായി കലാകായിക മേഖലയിൽ വിദ്യാർത്ഥികളെ ആകൃഷ്ടരാക്കുമെന്നും എബിവിപി സംസ്ഥാന അധ്യക്ഷൻ ഡോ. വൈശാഖ് സദാശിവൻ. സന്തോഷപൂർണവും അർത്ഥപൂർണവും ആയ വിദ്യാർത്ഥി ജീവിതം എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയും അതിനുവേണ്ടി ലഹരിയെ തുടച്ചുനീക്കണന്നും ലഹരിക്ക് ബദലായി കലാകായിക മേഖലയിൽ വിദ്യാർത്ഥികളെ ആകൃഷ്ടരാക്കുവാനുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്നും വിദ്യാർത്ഥികളോട് അദ്ദേഹം പറഞ്ഞു. എബിവിപി കോട്ടയം വിഭാഗ് പഠനശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എബിവിപിയുടെ 2 ജില്ലകളിലെ പ്രവർത്തകരെ അണിനിരത്തി 3 ദിവസത്തെ പഠനശിബിരം സമാപിച്ചു സെപ്റ്റംബർ 20, 21,22പാല ഗായത്രി സെൻട്രൽ സ്കൂളിൽ വച്ചാണ് എബിവിപി കോട്ടയം വിഭാഗ് പഠനശിബിരം സംഘടിപ്പിച്ചത്. എബിവിപിയുടെ 2024-25 അധ്യയന വർഷത്തെ പ്രവർത്തനപദ്ധതികളെ കുറിച്ചും എബിവിപിയുടെ അടിസ്ഥാനപ്രവർത്തങ്ങളും ചർച്ച ചെയ്ത ശിബിരത്തിൽ കോട്ടയം ഇടുക്കി ജില്ലകളിൽ നിന്നും 78 വിദ്യാർത്ഥികൾ പങ്കെടുത്തു. ആനുകാലിക സാമൂഹ്യ വ്യവസ്ഥിതിക്ക് അനുസൃതമായ വിഷയങ്ങളും ചർച്ചചെയ്തു. സംസ്ഥാജോയിന്റ് സെക്രട്ടറി എസ് അക്ഷയ് ഉദ്ഘാടനം ചെയ്ത ശിബിരത്തിൽ എബിവിപി, ആർ എസ് എസ് വിഭാഗ് കാര്യവാഹക് ശ്രീ സാനു, വിഭാഗ് പ്രചാരക് ശ്രീ രജീഷ്, സംസ്ഥാന പവർത്തക സമിതി അംഗം ഗോകുൽ കൃഷ്ണ, വിഭാഗ് കൺവീനർ എസ് അരവിന്ദ് എന്നിവർ വ്യത്യസ്ത വിഷയങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. വരും വർഷങ്ങളിൽ അടിസ്ഥാനപ്രവർത്തങ്ങൾ ശക്തിപ്പെടുത്തുവാനുള്ള പദ്ധതികൾ പഠനശിബിരത്തിൽ ആവിഷ്കരിച്ചു. പഠനശിബിരത്തിന്റെ ഭാഗമായി സെപ്റ്റംബർ 21 ശനിയാഴ്ച പാല ടൗണിൽ ഗ്രുപ്പ് ടാസ്‌ക്കും വിദ്യാർത്ഥി റാലിയും സംഘടിപ്പിച്ചു.
Discussion about this post