തിരുവനന്തപുരം: സമയക്രമം അനുസരിച്ച് അഷ്ടമി ഒക്ടോബർ 10-ാം തിയതി ആരംഭിക്കുന്നതിനാൽ പൂജവയ്പ് അന്നേ ദിവസം വൈകുന്നേരം നടത്തേണ്ടിയിരിക്കുന്നു.
സംസ്ഥാനത്ത് കലണ്ടർ പ്രകാരം ഒക്ടോബർ 11 പ്രവൃത്തി ദിവസമായത് നിർദ്ദിഷ്ട അനുഷ്ഠാനങ്ങൾക്ക് തടസ്സമാകുന്നതിനാൽ ഒക്ടോബർ 11 ആയതു വെള്ളിയാഴ്ച, ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപെടെ ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘ് (ഉവാസ്) സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കെ. സുധീഷ് കുമാർ പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.













