തിരുവല്ല: ഭക്തിയുടെ നൈരന്തര്യം സ൦സ്കൃതിയോട് ചേർത്തുവെച്ചവരാണ് കണ്ണശ്ശ കവികളെന്ന് പ്രശസ്ത ഗാനരചയിതാവ് ഐ. എസ് കുണ്ടൂർ അഭിപ്രായപ്പെട്ടു. തപസ്യ കലാ സാഹിത്യ വേദി കടപ്ര – നിരണം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കടപ്ര ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കണ്ണശ്ശ കാവ്യോത്സവം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാഗത സംഘം ചെയർമാൻ മധു പരുമല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണശ്ശ കാവ്യോത്സവ സമിതി ഏർപ്പെടുത്തിയ കണ്ണശ്ശ കാവ്യ പുരസ്ക്കാരം ഡോ. പി.സി.ഗിരിജയ്ക്ക് ഐ. എസ്സ്. കുണ്ടൂർ സമ്മാനിച്ചു.
കെ. ആർ പ്രതാപചന്ദ്രവർമ്മ, വിനു കണ്ണഞ്ചിറ ,തപസ്യ ഭാരവാഹികളായ ശിവകുമാർ അമൃത കല, ഉണ്ണികൃഷ്ണൻ വസുദേവം, അഹമ്മദ് കബീർ, ബിന്ദു സജീവ്, കളരിയ്ക്കൽ ശ്രീകുമാർ, രാജലക്ഷ്മി, മുരളീധരൻ പിള്ള സി.രതീഷ്, ഡോ.നിരണം രാജൻ,ശ്രീജേഷ് സോമൻ, ഡോ.രാജേഷ് കുമാർ പന്തളം, വേണു രാജ് കടമ്പനാട് ,ഡോ. ബി.ജി. ഗോകുലൻ ,ഹരികുമാർ നമ്പൂതിരി, മനോജ് ആറൻമുള, വിഷ്ണു പി.എം. എന്നിവർ സംസാരിച്ചു.
Discussion about this post