ആലപ്പുഴ: വിശ്വഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗങ്ങളായ മാതൃശക്തി , ദുർഗ്ഗാവാഹിനികളുടെ ആഭിമുഖ്യത്തിൽ റാണി ദുർഗ്ഗാവതിയുടെ അഞ്ഞൂറാം ജന്മവാർഷികവും, അഹല്യബായി ഹോള്‍ക്കറുടെ മുന്നൂറാം ജന്മവാർഷികവും മാനവന്ദൻ എന്ന പേരിൽ ആഘോഷിച്ചു. ആലപ്പുഴ മുല്ലയ്ക്കൽ ശ്രീവിനായക ഹാളിൽ നടന്ന ചടങ്ങ് മാതൃശക്തി സംസ്ഥാന സംയോജിക മിനി ഹരികുമാർ ഉത്ഘാടനം ചെയ്യ്തു.
അധാർമ്മിക മാർഗ്ഗത്തിലൂടെ ജീവിതം വഴിതിരിച്ച് വിടുന്ന യുവതലമുറയെ ധാർമ്മികതയിലൂന്നിയ ജീവിത പഥാവിലേയ്ക്ക്തിരികെ കൊണ്ടുവരാനും , പുതു തലമുറയെ റാണി ദുർഗ്ഗാവതി, അഹല്യാഭായ് ഹോൾക്കർ തുടങ്ങിയ ധീര വനിതകളുടെ ജീവചരിത്രം പാഠ്യവിഷയമാക്കണമെന്നും ഉത്ഘാടന പ്രസംഗത്തിൽ മിനി ഹരികുമാർ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്ത് ജില്ലാ ഉപാദ്ധ്യക്ഷ ലളിതമ്മാ രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. ദുർഗ്ഗാവാഹിനി ജില്ലാ സംയോജിക ഗോപിക ജസ്സിമോൻ സ്വാഗതം ആശംസിച്ചു. വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സെക്രട്ടറി എം.ജയകൃഷ്ണൻ , ജില്ലാ സെക്രട്ടറി എൻ.വിജയകുമാർ , സംഘ: സെക്രട്ടറി സി. ഉദയകുമാർ തുടങ്ങിയവർ സംബദ്ധിച്ചു.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post