കൊച്ചി: ആരോഗ്യഭാരതിയുടെ ആഭിമുഖ്യത്തില്‍ 27 മുതല്‍ നവംബര്‍ മൂന്ന് വരെ സംസ്ഥാനത്തുടനീളം ധന്വന്തരി ജയന്തി ആഘോഷം സംഘടിപ്പിക്കുമെന്ന് സംസ്ഥാന കാര്യദര്‍ശി ഡോ. ജി. ഹരികൃഷ്ണന്‍ അറിയിച്ചു. എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം.
പഞ്ചായത്തുകള്‍ തോറും വിവിധ പരിപാടികളോടെയാകും ആഘോഷം. ധന്വന്തരീ പുഷ്പാര്‍ച്ചന, ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും വിതരണം ചെയ്യല്‍, ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കല്‍, ഗൃഹവൈദ്യ പ്രബോധനം, വീടുകളില്‍ ധന്വന്തരി ഭഗവാന്റെ ചിത്രം വിതരണം ചെയ്യല്‍ എന്നിവ ആഘോഷത്തിന്റെ ഭാഗമായി നടക്കും. യോഗത്തില്‍ ഡോ. ജെ. രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7994362047.
















