കൊച്ചി: സ്വകാര്യ മേഖലയിലെ മിനിമം വേതനം എന്നത് ഇന്നും പല സ്ഥാപനങ്ങളിലും അന്യമാണന്നും ഭാരതീയ മസ്ദൂർ സംഘത്തിൻ്റെ നിരന്തര പോരാട്ടങ്ങൾ തൊഴിൽ മേഖലയിൽ തുടരുകയാണന്ന് ബി.എം.എസ് ദേശീയ സമിതി അംഗം കെ കെ വിജയകുമാർ പറഞ്ഞു. ബിഎംഎസിന്റെ അഭിമുഖ്യത്തിൽ എറണാകുളം തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തിൽ നടന്ന പ്രൈവറ്റ് സെക്ടർ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പൊതുവേ മാന്യമായ വേതനം ലഭ്യമാക്കുമ്പോഴും സ്വകാര്യ മേഖലയിൽ പല സ്ഥാപനങ്ങളിലും ഇപ്പോഴും മിനിമം വേതനം ലഭ്യമാകാത്ത അവസ്ഥ ഉണ്ട് എന്നത് ഒരു സത്യമാണ് എന്നത് അംഗീകരിക്കേണ്ടി വരുന്നത് ദൗർഭാഗ്യകാര്യകരമാണ് കെ.കെ വിജയകുമാർ പറഞ്ഞു.
ഓൾ കേരളാ പ്രൈവറ്റ് എംപ്ലോയീസ് ഫെഡറഷൻ എന്ന സംഘടന പ്രഖ്യാപനവും നടന്നു. സംസ്ഥാനത്തെ വിവിധ സ്വകാര്യ മേഖല ഫെഡറേഷനുകൾ വിവിധ സ്വകാര്യ മേഖല യൂണിയനുകൾ സ്ഥാപന യൂണിയനുകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.ജി ഗോപകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി G.K അജിത്ത്, സെക്രട്ടറി കെ.വി മധുകുമാർ, ചന്ദ്രലത ടീച്ചർ, സിബി വർഗ്ഗീസ് തുടങ്ങിയവർ സംബന്ധിച്ചു.
Discussion about this post