കൊച്ചി: ധർമ്മ ബോധം ഉറപ്പിക്കാനാണ് ഭഗിനി നിവേദിത സ്വജീവിതം സമർപ്പിച്ചതെന്ന് ഏറ്റുമാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ സരിത അയ്യർ. ബാലഗോകുലം കൊച്ചി മഹാനഗരത്തിന്റെ നേതൃത്വത്തിൽ ഭഗിനി നിവേദിതയുടെ ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച “നിവേദിതം – 24” ഭഗിനി സംഗമത്തിൽ ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
പൗരാണിക ഭാരത സ്ത്രീകൾ വിദ്യാസമ്പന്നരായിരുന്നു. ആദിശങ്കരനും മണ്ഡനമിശ്രനും തമ്മിലുള്ള പാണ്ഡിത്യ ചർച്ചയിൽ മദ്ധ്യസ്ഥയായിരുന്നത് ഉഭയഭാരതിയെന്ന മഹിളാ രത്നമായിരുന്നുവെന്ന് അവർ പറഞ്ഞു. സ്ത്രീ ശാക്തീകരണമല്ലാവേണ്ടത് സ്ത്രീയെ സ്വന്തം ശക്തി തിരിച്ചറിയാനുള്ള പ്രാപ്തിയാക്കുകയാണ് വേണ്ടതെന്നും ജീവിക്കാൻ വേണ്ടിയുള്ള വിദ്യാഭ്യാസമല്ലവേണ്ടത് ജീവിതത്തെപ്പറ്റിയുള്ള വിദ്യാഭ്യാസമാണ് ആവശ്യമെന്ന് സരിത അയ്യർ പറഞ്ഞു.
ബാലഗോകുലം ജില്ലാ ഭഗിനി പ്രമുഖ രാജ്വേശ്വരി അധ്യക്ഷ വഹിച്ച ചടങ്ങിൽ വാരാണസിയിൽ നടന്ന ദേശീയ സി. ബി. എസ്ഇ കായിക മേളയിൽ ഹൈജമ്പിൽ വെള്ളി കരസ്ഥമാക്കിയ ഐശ്വര്യ സൂരജ് നായരിനെയും പെരിയാർ പുഴ നീന്തി കടന്ന് പ്രശസ്തനായ മോഹിത് മനോജിനെയും അനുമോദിച്ചു. ബാലഗോകുലം ദക്ഷിണ കേരള അധ്യക്ഷൻ ഡോ. എൻ ഉണ്ണികൃഷ്ണൻ, ജില്ലാ അധ്യക്ഷൻ പി. സോമനാഥൻ തുടങ്ങിയവർ പങ്കെടുത്തു. പ്രിയങ്ക രാജേഷ് കൃതജ്ഞത രേഖപ്പെടുത്തി.
Discussion about this post