VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

നിവേദിതം 2024:  ഭഗിനി നിവേദിതയെ മാതൃകയാക്കി സ്ത്രീകള്‍ പ്രവര്‍ത്തിക്കണം: ഡോ. മഞ്ജു എം. തമ്പി

VSK Desk by VSK Desk
28 October, 2024
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം: നമ്മുടെ ഇഛാശക്തിയെ വളര്‍ത്തി മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് ഭഗിനി നിവേദിതയെ മാതൃകയാക്കി സ്ത്രീകള്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്ന് ഡോ. മഞ്ജു എം. തമ്പി പറഞ്ഞു. ബാലഗോകുലം തിരുവനന്തപുരം മഹാനഗരം ഭഗിനി നിവേദിത ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഭഗിനി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കല്ലുംമുള്ളും നിറഞ്ഞതാണെങ്കിലും നമ്മളുടെ മക്കളെ നന്മയുടെ പാതയിലൂടെ നടത്താന്‍ മാതാപിതാക്കള്‍ തയ്യാറാകണം. ചെറുകഥകളിലൂടെയും കളികളിലൂടെയും ദേശസ്‌നേഹമുള്ള, നേതൃഗുണമുള്ള, കുട്ടികളെ വാര്‍ത്തെടുക്കുന്ന ബാലഗോകുലം ഇന്നത്തെ കാലഘട്ടത്തിന് ആവശ്യമാണ്. സ്ത്രീകള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സുരക്ഷയാണ്. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്നും അവര്‍ പറഞ്ഞു.

”നിങ്ങള്‍ ഒരു പെണ്‍സിംഹമാണ്, നിങ്ങളില്‍ ഈ ലോകത്തെ ചലിപ്പിക്കാനുള്ള കഴിവുണ്ട്” എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകേട്ടാണ് ഭഗിനി നിവേദിത സാമൂഹ്യസേവനത്തിനിറങ്ങുന്നത്. ഒരു വിദേശവനിത ഭാരതമണ്ണില്‍ നടത്തിയ ആദ്യ സേവനം ഭഗിനി നിവേദിതയുടെതായിരുന്നു. ഒരു ജനതയുടെ മുഴുവന്‍ മാതാവായിരുന്നു ഭഗിനി നിവേദിത. സ്വന്തമായി ഉള്ളതെല്ലാം ഭാരതത്തിന് സമര്‍പ്പിച്ച നിവേദിത ഇവിടെ വിശ്രമിക്കുന്നുവെന്ന് നിവേദിത അന്ത്യ വിശ്രമം കൊള്ളുന്നിടത്ത് എഴുതിവച്ചിട്ടുണ്ട്. ഭാരത നവോത്ഥാനത്തിനു വേണ്ടി പ്രതികൂല സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച നിവേദിതയെപ്പോലെ നിവേദിത മാത്രമെയുള്ളൂവെന്നും മുഖ്യപ്രഭാഷണം നടത്തിയ വട്ടിയൂര്‍ക്കാവ് നഗര്‍ ഭഗിനി പ്രമുഖ ഐശ്വര്യ പറഞ്ഞു.

സമ്മേളനത്തില്‍ ബാലഗോകുലം തിരുവനന്തപുരം മഹാനഗരം ഗോകുലജില്ല ഭഗിനി പ്രമുഖ അപര്‍ണ ഷാജി അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരളം ഭഗിനി പ്രമുഖ ആര്‍.കെ. രമാദേവി സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച് സംസാരിച്ചു. മഹാനഗരം ഗോകുല ജില്ലാ അധ്യക്ഷന്‍ പ്രൊഫ. ടി.എസ്. രാജന്‍ സമാപനപ്രഭാഷണം നടത്തി. ജില്ല സഹ ഭഗിനിപ്രമുഖ വി.എസ്. മഞ്ജു, ആറ്റുകാല്‍ നഗരം ഭഗിനിപ്രമുഖ അശ്വതി ഗോപു, കഴക്കൂട്ടം നഗരം ഭഗിനിപ്രമുഖ എസ്.ഡി. സൗമ്യ, അഥീന എന്നിവര്‍ സംസാരിച്ചു. ഭഗിനി നിവേദിതയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

പാറശ്ശാല: നിവേദിത ജയന്തിയോടനുബന്ധിച്ച് ബാലഗോകുലം തിരുവനന്തപുരം ഗ്രാമം ഗോകുല ജില്ല നിവേദിതം 2024 എന്ന പേരില്‍ ഭഗിനി സമ്മേളനം സംഘടിപ്പിച്ചു. പാറശ്ശാല വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ തിരുവനന്തപുരം ഗ്രാമം ഗോകുല ജില്ലാ ഭഗിനിപ്രമുഖ സിന്ധു നാഗേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ദക്ഷിണ പ്രാന്തം സംഘാടക രാധാ ദീദി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.

സംഘടനാവിഷയത്തില്‍ ബാലഗോകുലം ദക്ഷിണകേരളം പൊതുകാര്യദര്‍ശി ബി.എസ്. ബിജു സംസാരിച്ചു. ‘സമാജനിര്‍മിതിയിലെ സ്ത്രീപക്ഷം’ എന്ന വിഷയത്തെ അധികരിച്ച് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി. ആര്യ ഭഗിനി പ്രവര്‍ത്തകരുമായി സംവദിച്ചു. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍, ജില്ലാ ബാലസമിതി അധ്യക്ഷ ശ്രീപാര്‍വതി എന്നിവര്‍ സംസാരിച്ചു. വെള്ളറട, പാറശ്ശാല, പൂവ്വാര്‍, നെയ്യാറ്റിന്‍കര എന്നീ ഗോകുല താലൂക്കുകളില്‍ നിന്നും 500ല്‍ അധികം ഭഗിനിമാര്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

Load More

പുതിയ വാര്‍ത്തകള്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies