തിരുവല്ല: പമ്പ പരിശുദ്ധമായി ഒഴുകാൻ ജനങ്ങൾ കൈകോർക്കണമെന്ന് ചലച്ചിത്ര ഗാന രചയിതാവ് രാജീവ് ആലുങ്കൽ പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ സമിതി വിവിധ സന്നദ്ധ സംഘടനകളെ ചേർത്ത് ആറാട്ടുപുഴ തരംഗത്തിൽ സംഘടിപ്പിച്ച ”ഈ മനോഹര തീരത്ത് ” വൈചാരിക സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പ ഇരുകരളേയും പരിപാലിച്ച് ഒഴുകുന്ന അമ്മയാണ്. ഇവിടെ കൃഷിയും കലകളും കവിതകളുമാൽ നന്മ നിറഞ്ഞ അന്തരീക്ഷം അടുത്ത തലമുറയ്ക്ക് കൈമാറണമെങ്കിൽ പമ്പയെ സംരക്ഷിക്കുക എന്ന സാമൂഹ്യ ദൗത്യം നാം ഏറ്റെടുക്കണമെന്നും മണ്ണും പുഴയും വായുവും പരിശുദ്ധമാകണമെങ്കിൽ മനസ്സും ശുദ്ധമാകണമെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ഡി. വേണു കുമാർ മോഡറേറ്റർ ആയ ചർച്ചയിൽ സജിത് പരമേശ്വരൻ പമ്പനേരിടുന്ന വെല്ലുവിളികൾ എന്ന വിഷയാവതരണം നടത്തി. പമ്പ നാൾക്ക് നാൾ മലിനമാകുകയാണ്. ഇത് ജനജീവിതത്തെ നാളെകളിൽ സാരമായി ബാധിക്കും എന്നും ഇതിന് പരിഹാരം ഇതിലൂടെ ഉണ്ടാകണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ ഓർത്തോഡക്സ് സുറിയാനി സഭാ സെക്രട്ടറി ബിജു ഉമ്മൻ, മാർത്തോമാ സഭാ അൽമായ സെക്രട്ടറി അൻസിൽ സക്കറിയ,പരിസ്ഥിതി -സാമൂഹ്യ പ്രവർത്തക എം.എസ് സുനിൽ , പരിസ്ഥിതി സംരക്ഷണ സമിതി സംസ്ഥാന കോർഡിനേറ്റർ എ കെ സനൻ,ആലൂക്കാസ് ഫൗണ്ടേഷൻ മാനേജർ ഷെൽട്ടൻ വി.റാഫേൽ ഷാജി മാത്യു, മില്ലറ്റ് കർഷകൻ പ്രശാന്ത് ജഗൻ, മേഖലാ സംയോജകൻ എസ്.എൻ ഹരികൃഷ്ണൻ , പി.എൻ. രാജേഷ് കുമാർ, സി.പി. മോഹനചന്ദ്രൻ,തപസ്യ ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണി കൃഷ്ണൻ വസുദേവം, ജയകൃഷ്ണൻ കലഞ്ഞൂർ , ബിന്ദു സജീവ്, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
Discussion about this post