മാവേലിക്കര: സമാജത്തിന്റെ ഹൃദയമാകുന്ന കലാലയമാാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര സംഘചാലക് ഡോ. വന്നിയരാജന്‍. മാവേലിക്കരയില്‍ നിര്‍മ്മിച്ച ആര്‍എസ്എസ് ചെങ്ങന്നൂര്‍ ജില്ലാ കാര്യാലയം ഭാസ്‌ക്കര സ്മൃതിയുടെ സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനേകം കലാലയങ്ങളുണ്ട്. എന്നാല്‍ ഹൃദയമാകുന്ന കലാലയം ഒന്നേ ഉള്ളൂ അത് സംഘമാണ്.ഏത് ഭാഷ സംസാരിച്ചാലും അവരെല്ലാം ഒരു അമ്മയുടെ മക്കളാണ്. ഹൃദയ പരിവര്‍ത്തനമാണ് സംഘപ്രവര്‍ത്തനം. സമാജത്തോട് സമര്‍പ്പണമനോഭാവമാണ് സംഘത്തിനുള്ളത്. ബലിദാനികള്‍, ത്യാഗമനുഭവിച്ചവര്‍ എല്ലാം സമാജ സേവനത്തിനായി ധീരമായി പ്രവര്‍ത്തിച്ചവരാണ്. കേരളത്തിലെ സംഘ വിരോധിയായ സര്‍ക്കാരും, മറ്റ് പ്രസ്ഥാനങ്ങളും സംഘാനുകൂലികളാകുന്ന കാലഘട്ടം അടുത്തുവരുന്നു. പരിഹസിക്കുന്നവരും അംഗീകരിക്കുന്ന കാലഘട്ടമാണ് ഇനിയുള്ളത്, അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ജില്ലാ സംഘചാലക് ഡി. ദിലീപ് അദ്ധ്യക്ഷനായി. കാര്യാലയ നിര്‍മ്മാണ സമിതി ചെയര്‍മാന്‍ ഡോ. ജെ. ദയാല്‍ കുമാര്‍ ആമുഖപ്രഭാഷണം നടത്തി. മാധവ് പ്രസാദ് വ്യക്തിഗീതം ആലപിച്ചു. വാദ്യകലാനിധി പുരസ്‌ക്കാക്കാര ജേതാവ ്കെ.കെ. ജയരാമന് ആര്‍. വന്നിയരാജനും കോണ്‍ട്രാക്ടര്‍ പി.ആര്‍. പ്രസാദിന് മുതിര്‍ന്ന പ്രചാരക് എ.എം. കൃഷണനും എന്‍ജിനീയര്‍ ഹരിഹര കുമാറിന് മുതിര്‍ന്ന പ്രചാരക് എസ്. സേതുമാധവനും ഉപഹാര സമര്‍പ്പണം നടത്തി.
ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ് മള്‍ട്ടി ടാലന്റഡ് കിഡ്സ് ജേതാവ് ശ്രീവല്ലഭ് ആര്‍. സാരഥിയെ പ്രാന്തകാര്യകാരി സദസ്യന്‍ കെ. കൃഷ്ണന്‍കുട്ടിയും ഓടക്കുഴല്‍ കലാകാരന്‍ ഹരിപ്പാട് ശ്രീനിവാസനെ വനവാസി കല്യാണാശ്രമം ഛാത്രവാസ് ദക്ഷിണഭാരത സഹ സംഘടനാ സെക്രട്ടറി ആ.കൃ. ശ്രീധരനും, സോപാന സംഗീത കലാകാരന്‍ അമ്പലപ്പുഴ വിജയകുമാറിനെ സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംരക്ഷക് എ. ഗോപാലകൃഷ്ണനും ആദരിച്ചു.
Discussion about this post