തൃശ്ശൂർ: ബജരംഗ്ദൾ തൃശ്ശൂർ ജില്ലയുടെ നേതൃത്വത്തിൽ സംസ്കാർ സപ്താഹിക് യോജനയോടെ അനുബന്ധിച്ച് യുവതി യുവാക്കൾ നടത്തുന്ന ഡ്രഗ്സ് ജിഹാദിനെതിര റൺ ഫോർ ഹെൽത്ത് സംഘടിപ്പിച്ചു. പരിപാടിയിൽ VHP ജില്ലാ അധ്യക്ഷൻ മോഹൻ മേനോൻ സ്വാഗതം പറഞ്ഞു. ‘റൺ ഫോർ ഹെൽത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം കാർഷിക വികസന ബാങ്ക് റിട്ടയേഡ് ജനറൽ മാനേജർ കല്യാൺ കൃഷ്ണൻ നിർവഹിച്ചു. തുടർന്ന് സംസ്കാര സപ്താഹിക്കിന്റെ സന്ദേശം ബജരംഗദൾ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി നൽകി.
ബജ് രംഗ്ദൾ കാര്യകർത്താക്കളായ സംസ്ഥാന സമിതി അംഗം ഉണ്ണികൃഷ്ണൻ, തൃശ്ശൂർ വിഭാഗ് സംയോജക് പ്രകാശ് കക്കാട്, ജില്ലാ ജോയിന്റ് സെക്രട്ടറി വിഷ്ണു, ജില്ലാ സെക്രട്ടറി സുബ്രഹ്മണ്യ സ്വാമി , ജില്ലാ ഉപാധ്യക്ഷൻ ശ്രീ രാജഗോപാൽ ,ദുർഗ്ഗാവാഹിനി ജില്ലാ സംയോജിക കുമാരി ഗോപിക എന്നിവർ നേതൃത്വം നൽകി.














